
റിയാദ്: പ്രവാസി എഴുത്തുകാരെയും അവരുടെ സര്‍ഗസൃഷ്ടികളെയും വായനക്കാര്‍ക്ക് മുന്നിലെത്തിക്കാന്‍ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സൗദി ചാപ്റ്റര്‍ ഒരുക്കുന്ന ‘എഴുത്തുകാരും പുസ്തകങ്ങളും’ പരിപാടിയുടെ നാലാം ഘട്ടം ഒക്ടോബര്‍ 8, വ്യാഴം റിയാദില്‍ നടക്കും. വൈകിട്ട് 7.30ന് റിയാദ് ഡിപാലസ് ഹോട്ടലിലെ ഒന്നാം നിലയിലാണ് പരിപാടി.

എഴുത്തുകാരായ നിഖിലാ സമീര്‍, കമര്‍ബാനു അബ്ദുസ്സലാം എന്നിവരുടെ പുസ്തകങ്ങളാണ് നാലാം ഘട്ടത്തില്‍ പരിചയപ്പെടുത്തുന്നത്. കൃതികളെ മുന്‍നിര്‍ത്തിയുള്ള സാഹിത്യ ചര്‍ച്ചയ്ക്കും എഴുത്തുകാരുമായി ആശയവിനിമയം നടത്താനുള്ള അപൂര്‍വ അവസരത്തിനും വേദി സാക്ഷ്യം വഹിക്കും. വായന ലോകത്തേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് മുഴുവന്‍ സാഹിത്യപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






