
റിയാദ്: കേരളത്തിലെ പ്രാദേശിക രുചിക്കൂട്ടുകളും ഇന്ത്യന്‍ രുചി വൈ്യവിധ്യങ്ങളും മാറ്റുരക്കുന്ന ഫുഡ് ഫെസ്റ്റ് ഒരുങ്ങുന്നു. പ്രാദേശിക കൂട്ടായ്മകളുടെ പൊതുവേദി ഫെഡറേഷന്‍ ഓഫ് റീജനല്‍ കേരളയിറ്റ് അസോസിയേഷന്റെ (ഫോര്‍ക) ഇരുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി. ഫോര്‍ക മെഗാമേള ട്വന്റി 26 കലാമേളയും അരങ്ങേറും. ഒക്ടോബര്‍ ഒന്‍പത് വെള്ളി റിയാദിലെ ഷോല മാളില്‍ നടക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ മുഖ്യാതിഥിയായിരിക്കും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള 38 പ്രാദേശിക കൂട്ടായ്മകളുടെ പൊതുവേദിയാണ് ഫോര്‍ക.

ഹൈപ്പര്‍ അല്‍ വഫയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മേള ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 11 വരെ നീണ്ടുനില്‍ക്കും. ‘നാനത്വത്തില്‍ ഏകത്വം’ എന്ന സന്ദേശമുയര്‍ത്തി നടത്തുന്ന മേളയിലെ പ്രധാന ആകര്‍ഷണം ഫുഡ് ഫെസ്റ്റ് ആണ്. കേരളത്തിന്റെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെയും തനതു വിഭവങ്ങളുമായി അന്‍പതിലധികം ടീമുകള്‍ മാറ്റുരയ്ക്കും. ഷെഫ് ഷിയാസ് അല്‍ സാജിന്റെ നേതൃത്വത്തിലുള്ള വിധികര്‍ത്താക്കളാണ് വിജയികളെ കണ്ടെത്തുക. രുചി, വൈവിധ്യം, അവതരണം, അലങ്കാരം എന്നിവ വിലയിരുത്തിയാകും വിജയികളെ കണ്ടെത്തുക. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് സ്വര്‍ണനാണയങ്ങള്‍ സമ്മാനിക്കും. പങ്കെടുക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ വിതരണം ചെയ്യും.
ഫെസ്റ്റ് മത്സരാര്‍ഥികള്‍ 2.30ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. കുട്ടികള്‍ക്കായുള്ള കളറിങ്, പെന്‍സില്‍ ഡ്രോയിങ് മത്സരങ്ങളും വൈകിട്ട് മൂന്നിന് ആരംഭിക്കും. വൈകിട്ട് നാലിന് പ്രവാസി കലാകാരന്മാരുടെ കലാപരിപാടികളും അഞ്ചിന് സാംസ്‌കാരിക സമ്മേളനവും നടക്കും.

ഫോര്‍കയിലെ 38 അംഗസംഘടനകളില്‍ നിന്ന് കൂടുതല്‍ കാലം പ്രവാസം നയിച്ച 38 പേരെ ആദരിക്കും. മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത മൂന്ന് അംഗസംഘടനകള്‍ക്കും ഫോര്‍കയുടെ മുന്‍കാല നേതാക്കള്‍ക്കും പ്രത്യേക ആദരം നല്‍കും. ഗായകരായ സലീം കോടത്തൂര്‍, ഷെയ്ക്ക അബ്ദുള്ള, സജീര്‍ പട്ടുറുമാല്‍ എന്നിവര്‍ നയിക്കുന്ന ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറും.
വാര്‍ത്താസമ്മേളനത്തില്‍ ഫോര്‍ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത്, ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം, രക്ഷാധികാരികളായ ഷിഹാബ് കൊട്ടുകാട്, സെയ്ഫ് കായംകുളം, പ്രോഗ്രാം കണ്‍വീനര്‍ കരീം കാനാമ്പുറം, ഹൈപ്പര്‍ അല്‍ വഫ ഡയറക്ടര്‍ അബ്ദുല്‍ നാസര്‍, മാര്‍ക്കറ്റിങ് മാനേജര്‍ ഫഹദ് മയോന്‍, ഫോര്‍ക വൈസ് ചെയര്‍മാന്‍ ജയന്‍ കൊടുങ്ങല്ലൂര്‍, ഫുഡ് ഫെസ്റ്റ് കണ്‍വീനര്‍ അലക്‌സ് കൊട്ടാരക്കര, ആക്ടിങ് കണ്‍വീനര്‍ വിനോദ് കൃഷ്ണ, ജോയിന്റ് കണ്‍വീനര്‍ അഖിനാസ് കരുനാഗപ്പള്ളി, ജോയിന്റ് ട്രഷറര്‍ മുഹമ്മദ് ഖാന്‍ റാന്നി എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






