Sauditimesonline

navodaya
ഇഫ്താറും ഇഎംഎസ്, എകെജി അനുസ്മരണവും

അഞ്ഞൂറു കോടിയുടെ ദോശമാവ് വ്യാപാരം; വിജയ കഥ പറഞ്ഞ് പിസി മുസ്തഫ

റിയാദ്: അന്‍പതിനായിരം രൂപ നിക്ഷേപിച്ച് അഞ്ഞൂറു കോടിയുടെ ദോശമാവ് വ്യാപരത്തിലെത്തിയ കഥ പറഞ്ഞ് ഐഡി ഫ്രഷ് സിഇഒ പിസി മുസ്തഫ. കേരള എന്‍ജിനിയേഴ്‌സ് ഫോറം (കെഇഎഫ്) റിയാദ് ചാപ്റ്റര്‍ ടെക്‌നോ കള്‍ച്ചറല്‍ ആര്‍ട്‌സ് ഫെസ്റ്റില്‍ ‘വിഷന്‍ ടു വെഞ്ചര്‍’ സെഷനിലാണ് മുന്‍ പ്രവാസി കൂടിയായ അദ്ദേഹം വിജയകഥ പങ്കുവെച്ചത്.

ഒരു ഗ്രൈന്റര്‍, ഒരു മിക്‌സര്‍, ഒരു തുലാസ്, ഒരു സീലിംഗ് മെഷീന്‍, ഒരു സെക്കന്റ് ഹാന്‍ഡ് ടിവിഎസ് ടൂ വീലര്‍ എന്നിവ ഉള്‍പ്പെടെ 50,000 രൂപയാണ് ഐഡി ഫ്രഷ് തുടങ്ങുമ്പോഴുളള നിക്ഷേപം. അവിടെ നിന്നാണ് അന്താരാഷ്ട്ര വിപണിയില്‍ ശ്രദ്ധ നേടിയ ഇഡ്‌ലി, ദോശ മാവ് ഉത്പ്പന്നങ്ങള്‍ അഞ്ഞൂറു കോടിയുടെ വിറ്റുവരവിലേക്ക് എത്തിയത്. സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ മൂല്യങ്ങളും ധാര്‍മികതയും പുലര്‍ത്തണം. മികച്ച ഉള്‍ക്കാഴ്ച കൂടി ചേരുമ്പോള്‍ സംരംഭങ്ങള്‍ വിജയിപ്പിക്കാന്‍ കഴിയുമെന്ന് പിസി മുസ്തഫ പറഞ്ഞു. ചോദ്യോത്തര സെഷനില്‍ നൗഷാദലി മോഡറേറ്ററായിരുന്നു.

2005ല്‍ ബാംഗ്‌ളൂരിലാണ് ഐഡി (ഇഡ്‌ലി, ദോശ) ഫ്രഷ് ആരംഭിച്ചത്. ഇഡ്‌ലി, ദോശ മാവ്, വട, മലബാര്‍ പറോത്ത, ഓട്‌സ് ദോശ, പനീര്‍, തൈര് തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങളാണ് ഐഡി ഫ്രഷ് വിപണിയിലെത്തിക്കുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ക്കു പുറമെ ജിസിസി രാജ്യങ്ങളിലും യുകെ, യുഎസ്എ എന്നിവിടങ്ങളില്‍ 13 വിഭാഗങ്ങളിലായി വിവിധ ഭക്ഷ്യ വിഭവങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top