Sauditimesonline

yoga 1
യോഗ ദിനം ആചരിച്ച് റിയാദ് ഇന്ത്യന്‍ എംബസി

ചടുല താളം നിറഞ്ഞാടി; മേളപ്പെരുക്കം തീര്‍ത്ത് കെഇഎഫ് ‘തരംഗ്’

റിയാദ്: സംഗീതവും നൃത്തച്ചുവടുകളും സമന്വയിച്ച കേരള എന്‍ജിനിയേഴ്‌സ് ഫോറം (കെഇഎഫ്) റിയാദ് ചാപ്റ്റര്‍ ടെക്‌നോ കള്‍ച്ചറല്‍ ആര്‍ട്‌സ് ഫെസ്റ്റ് ‘തരംഗ്’ വേറിട്ട അനുഭവമായി. ചടുല താളത്തിനൊപ്പം നൃത്തച്ചുവടുവെച്ച വനിതള്‍. റോക് ഡാന്‍സിന്റെ മേളപ്പെരുക്കത്തിനൊപ്പം ചുവടുവെച്ച യുവാക്കള്‍. ആര്‍ത്തിരമ്പിയ കാണികള്‍ക്ക് ആവേശം പകര്‍ന്ന ആഹ്‌ളാദ നിമിഷങ്ങളാണ് തരംഗ് സമ്മാനിച്ചത്. ഗായകനും സംഗീത സംവിധായകനുമായ ഹിഷാം അബ്ദുല്‍ വഹാബ് ആര്‍ട്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കെഇഎഫ് കലാകാരന്‍മാരുടെ കൂട്ടായ്മ ‘ഓളം’ നടത്തിയ വിവിധ കലാപരിപാടികളാണ് ശ്രദ്ധനേടിയത്.

കെഇഎഫിനെ ഷാഹിദലി പരിചയപ്പെടുത്തി. കൂട്ടായ്മയുടെ സ്ഥാപകരില്‍ ഒരാളായ ഇക്ബാല്‍ പൊക്കുന്ന് എഞ്ചിനീയേഴ്‌സ് ഫോറത്തിന്റെ ആവശ്യകതയും പ്രസക്തിയും പങ്കുവെച്ചു. എന്‍ജിനീയര്‍മാര്‍ക്കുവേണ്ടി രൂപം കൊടുത്ത മൊബൈല്‍ അപ്ലിക്കേഷന്റെ പ്രകാശനവും നടന്നു. കെഇഎഫ് പ്രസിദ്ധീകരണം ‘കെഫ്‌ടെക്’ പ്രാകാശനം ബീക്കണ്‍ ഗ്രൂപ്പ് ഗ്രൂപ്പ് എം.ഡി നമ്രാസ് നിര്‍വഹിച്ചു.

റിയാദ് ഖാദിസിയ നവറസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിവിധ മേഖലകളിലെ പ്രമുഖരും കെഇഎഫ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.

വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ചവര്‍ക്ക് ‘ഗബ്രിറ്റ് കെഇഎഫ്’ അവാര്‍ഡുകള്‍ സമ്മാനിച്ചു. നബീല്‍ ഷാജുദ്ദീന്‍ (എക്‌സലന്‍സി എന്‍ജിനീയറിങ്), സാബു പുത്തന്‍പുരയ്ക്കല്‍ (ലൈഫ് ടൈം അച്ചീവ്‌മെന്റ്), കരീം കണ്ണപുരം (കമ്മ്യൂണിറ്റി ഇമ്പാക്ട്), ഷാഹിദ് മലയില്‍ (എന്‍ജിനീയറിങ് ഓണ്ടര്‍പ്രണര്‍ എക്‌സലന്‍സ്), എം.ടി.പി മുഹമ്മദ് കുഞ്ഞി (എന്‍ജിനീയറിങ് ഓണ്ടര്‍പ്രണര്‍ എക്‌സലന്‍സ്) എന്നിവര്‍ക്ക് വിതരണം ചെയ്തു. മൈന്‍ഡ് മാസ്‌റ്റേഴ്‌സ് ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അക്കാദമിക് അഡൈ്വസര്‍ കതിരേഷന്‍ ഉപഹാരം സമ്മാനിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top