ദമാം: കിഴക്കന്‍ പ്രവിശ്യയിലെ ഫുടബോള്‍ കൂട്ടായ്മ കോര്‍ണീഷ് സോക്കര്‍ ക്ലബ് അല്‍ഖോബാര്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. അപ്‌സര ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ റഫീഖ് ചാച്ചാന്റെ അദ്ധ്യക്ഷത വഹിച്ചു. സക്കീര്‍ വള്ളക്കടവ് ഉദ്ഘാടനം ചെയ്തു.
പുതിയ അഷ്‌റഫ് സോണി (പ്രസിഡന്റ്), ജുനൈദ് നീലേശ്വരം (ജനറല്‍ സെക്രട്ടറി), ഹനീഫ പന്തല്ലൂര്‍ ്ര്രടഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു. സക്കീര്‍ വള്ളക്കടവാണ് ചെയര്‍മാന്‍. യോടത്തില്‍ ജുനൈദ് നീലേശ്വരം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷഫീക് പട്‌ല ഭാരവാഹികളെ പ്രഖ്യാപിച്ചു. ക്ലബ് മാനേജര്‍ ജാഫര്‍ മെട്ടമ്മല്‍, ഉപദേശക സമിതിഅംഗങ്ങളായ ഇഫ്തികാര്‍, ജോണ്‍ കോശി, ഷൗക്കത്ത് പുത്തലത്ത്, വൈസ് പ്രസിഡന്റ്റ് സമദ് എന്‍ കെ സി, ഷാഫി കോഴിക്കോട്, സമീര്‍ കരമന, വസീം ബീരിച്ചേരി, ജുനൈദ് ബീരിച്ചേരി, ഷമീര്‍ പി ജി ടി, സുലൈമാന്‍ മുറക്കാട്ട്, അസ്ഹര്‍ ബീരിച്ചേരി, ഫൈസല്‍ തായിന്നേരി, ശിഹാബ് മങ്കട എന്നിവര്‍സംസാരിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.