Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

യൂത്ത് ഇന്ത്യ പൊരുതി; ഖാലിദിയക്ക് ജയം

റിയാദ്: കെ.എം.സി.സി നാഷണല്‍ സോക്കറില്‍ റിയാദ്, ദമാം മേഖലാ മല്‍സരത്തില്‍ ഒന്നിനെതിരില്‍ രണ്ട് ഗോളിന് ദീമ ടിഷ്യൂ ഖാലിദിയക്ക് ജയം. ഇരുടീമുകളും വാശിയോടെ കളംനിറഞ്ഞു കളിച്ചെങ്കിലും ഗോള്‍ പിറന്നില്ല. ആദ്യ പകുതി അവസാനിക്കും മുമ്പെ യൂത്ത് ഇന്ത്യയുടെ ഹസീമിലൂടെ ആദ്യ ഗോള്‍. തുടര്‍ന്ന് ഖാലിദിയ മുന്നേറ്റനിര ഗോള്‍ മടക്കാനായി മികച്ച മുന്നേറ്റങ്ങളാണ് പുറത്തെടുത്തത്. ഒടുവില്‍ ഇരുപത്തിരണ്ടാം നമ്പര്‍ ജേഴ്‌സി അണിഞ്ഞ മുഹമ്മദ് ഇനാസ് ഗോള്‍ മടക്കി. ഇതോടെ ലീഡുയര്‍ത്താനുള്ള ശ്രമങ്ങള്‍ ഇരു ടീമുകളും സജീവമാക്കി. അതിനിടെ ഒരു ഗോള്‍ ലീഡുയര്‍ത്തി (2-1) ഖാലിദിയ എഫ്.സി പ്രതിരോധം ശക്തമാക്കി. അവസാനം വരെ പിടിച്ചു നിന്ന ഖാലിദിയ എഫ്. സി നിര്‍ണ്ണായകമായ മൂന്ന് പോയന്റ് സ്വന്തമാക്കി.

കംഫര്‍ട്ട് ട്രാവല്‍സ് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന് എട്ടാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ റിന്‍ ഷിഫ്നെ തെരഞ്ഞെടുത്തു. പുരസ്‌കാരം മുജീബ് പാറമ്മല്‍ സമ്മാനിച്ചു. രണ്ടാം മല്‍സരത്തില്‍ കറിപോട്ട് റോയല്‍ ഫോക്കസ് ലൈന്‍ പസിഫിക് ബദര്‍ എഫ്.സി മല്‍സരം ഓരോ ഗോള്‍ നേടി സമനില പാലിച്ചു. മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ കറിപോട്ട് റോയല്‍ ഫോക്കസ് ലൈന്‍ മുഹമ്മദ് ഫത്തീനിലൂടെ ലീഡു നേടി രണ്ടാം പകുതി തുടങ്ങിയപ്പോള്‍ മൂന്നാം നമ്പര്‍ ജേഴ്‌സി അണിഞ്ഞ ഹസനിലൂടെ ബദര്‍ എഫ്.സി സമനില കണ്ടെത്തി. തുടര്‍ന്ന് ലീഡുയര്‍ത്താന്‍ ശ്രമങ്ങള്‍ ഇരു ഭാഗത്തും ഉണ്ടായെങ്കിലും അന്തിമ വിസില്‍ വരെ സമനില തുടര്‍ന്നു.

ബദര്‍ എഫ്.സിയുടെ ഹസന്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന് അര്‍ഹനായി പുരസ്‌ക്കാരം ഗ്ലോബല്‍ ട്രാവല്‍ ആന്‍ ടൂറിസം മാനേജിംഗ് ഡയറക്ടര്‍ ഹനീഫ കട്ടച്ചിറ സമ്മാനിച്ചു. സാംസ്ശാരിക സമ്മേളനത്തില്‍ സത്താര്‍ താമരത്ത് ആമുഖ പ്രഭാഷണം നടത്തി. സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. എന്‍സിബി ബാങ്ക് റിയാദ് ഏരിയ മാനേജര്‍ വലീദ് അല്‍ ജലവി ഉദ്ഘാടനം ചെയ്തു.

വി.കെ മുഹമ്മദ്, അബ്ദുല്ല വല്ലാഞ്ചിറ, സലീംകളക്കര, രഘുനാഥ് പറശ്ശനികടവ് (ഒ.ഐ.സി.സി), കാഹീം ചേളാരി (കേളി), സുധീര്‍ കുമ്മിള്‍ (നവോദയ), ഷാനവാസ് മുനമ്പത്ത് (എംകെ ഫുഡ്‌സ്), സലീം തിരൂരങ്ങാടി (ഫ്രണ്ടി പേ), ലുഖ്മാന്‍ ഇസ്ലാമാബാദ് (ഫ്രണ്ടി പാക്കേജ്), സലീം മാഹി (മാധ്യമം), സൈഫു കരീളായി (റിഫ, യഹ്‌യ കൊടുങ്ങല്ലൂര്‍, സലീം ആര്‍ത്തിയില്‍, ജലീല്‍ തിരൂര്‍, മുഹമ്മദ് വേങ്ങര, മൊയ്തീന്‍ കുട്ടി തെന്നല, വിവിധ കെഎംസിസി കമ്മറ്റി ഭാരവാഹികള്‍ പ്രസംഗിച്ചു.

അലി അല്‍ ഖഹ്ത്താനിയുടെ നേതൃത്വത്തിലുള്ള റഫറി പാനല്‍ മല്‍സരങ്ങള്‍ നിയന്ത്രിച്ചു. ഷക്കീല്‍ തിരൂര്‍ക്കാട് (ടെക്‌നിക്കല്‍ കമ്മറ്റി), മുജീബ് ഉപ്പട (ചീഫ് കോ ഓര്‍ഡിനേറ്റര്‍), റഫീഖ് പുല്ലൂര്‍, കബീര്‍ വൈലത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജൂണ്‍ 21ന് ദമാം അല്‍ തര്‍ജ് സ്‌റ്റേഡിയത്തില്‍ രണ്ടാം പാദ മത്സരങ്ങള്‍ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top