റിയാദ്: മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ വളഞ്ഞ വഴി സ്വദേശി മുഹമ്മദ് കോയക്ക് ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) യാത്രയയപ്പ് നല്‍കി. ഫാസ്റ്റ് ഫുഡ് ശൃംഖല ഹെര്‍ഫി ഫുഡ് സര്‍വീസ് കമ്പനിയില്‍ ജീവനക്കാരനായാണ് ജോലിയില്‍ പ്രവേശിച്ചത്. വിവിധ തസ്തികളില്‍ ജോലി ചെയ്ത് ബ്രാഞ്ച് മാനേജര്‍ ആയാണ് വിരമിക്കുന്നത്.
ഹയ്യുല്‍ സലാമിലെ സ്‌പൈസി വേള്‍ഡ് റെസ്‌റ്റോറന്റില്‍ നടന്ന യാത്രയയപ്പില്‍ സെക്രട്ടറി മുഹമ്മദ് മൂസ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. പ്രസിഡന്റ് ആന്റണി വിക്ടര്‍ ഉപഹാരം സമ്മാനിച്ചു. ജലീല്‍ പുന്നപ്ര, ഹാഷിം ചീയാംവെളി, ഷാജി പുന്നപ്ര, നൗമിത ബദര്‍, നിസാര്‍ മുസ്തഫ, സിജു പീറ്റര്‍, ആസിഫ് ഇഖ്ബാല്‍, റീന സിജു, ബദര്‍ കാസിം, ഫാരിസ് സൈഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സീന നിസാര്‍, ഹസീന ആസിഫ് എന്നിവരും സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.