റിയാദ്: സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു.
‘സംഘടനയും പ്രവര്‍ത്തന രീതികളും’ എന്ന വിഷയം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അവതരിപ്പിച്ചു. സംഘടന, സംഘാടനം, പാര്‍ട്ടി അച്ചടക്കം, പ്രോട്ടോകോള്‍, ഉത്തരവാദിത്തങ്ങള്‍, വ്യക്തിത്വ വികസനം തുടങ്ങിയ കാര്യങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി അബ്ദുള്ള വല്ലാഞ്ചിറ സംവദിച്ചു.
സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി ആമുഖ പ്രഭാഷണം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സജീര്‍ പൂന്തുറ, വിവിധ ജില്ല പ്രസിഡന്റുമാരായ ശിഹാബ് പാലക്കാട്, ശരത് സ്വാമിനാഥന്‍, നാസര്‍ വലപ്പാട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
പരിപാടിയുടെ ഭാഗമായി വിവിധ ജില്ല കമ്മിറ്റികളുടെ അര്‍ദ്ധ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും അവതരിപ്പിച്ചു. സുധീര്‍ തിരുവനന്തപുരം, ഷഫീഖ് പുരക്കുന്നില്‍, ജോമോന്‍ ആലപ്പുഴ, ഷിജു പാമ്പാടി, കെ.കെ തോമസ്, നൗഷാദ് ഇടുക്കി, അജീഷ് എറണാകുളം, ജമാല്‍ അറയ്ക്കല്‍, മൊയ്തീന്‍ പാലക്കാട്, സമീര്‍ മാളിയേക്കല്‍, മജു സിവില്‍ സ്‌റ്റേഷന്‍, ഹരീന്ദ്രന്‍ കണ്ണൂര്‍ എന്നിവര്‍ ജില്ലകളെ പ്രതിനിധീകരിച്ച് റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സുരേഷ് ശങ്കര്‍ സ്വഗതവും സെക്രട്ടറി ജോണ്‍സണ്‍ മാര്‍ക്കോസ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.