റിയാദ്: ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ റിയാദില്‍ നിന്നു പുറപ്പെടുന്നവര്‍ക്ക് ഐസിഎഫ് യാത്രയയപ്പ് നല്‍കി. വിവിധ ഹജ്ജ് സര്‍വീസ് സ്ഥാപനങ്ങള്‍ വഴി ഹജ്ജിന് പോകുന്നവര്‍ക്ക് സംഘടിപ്പിച്ച പഠന ക്ലാസില്‍ പങ്കെടുത്തവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.
നാലു ആഴ്ചകളായി ഐസിഎഫ് റിയാദിന്റെ കീഴില്‍ അല്‍ ഖുദ്‌സ് ഉംറ സര്‍വ്വിസിന്റെ നേതൃത്വത്തില്‍ പ്രസിഡന്റ് ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫിയാണ് ക്ലാസ് നയിച്ചത്. നടത്തിയിരിന്നു. കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ രചിച്ച മലയാളത്തിലെ ആധികാരിക ഹജ്ജ് വിശദീകരണ ഗ്രന്ഥം ‘അല്‍ ഹജ്ജ്’ ഹാജിമാര്‍ക്ക് ഉപാഹാരമായി സമ്മാനിച്ചു. ഐസിഎഫ് നാഷണല്‍ വിദ്യാഭ്യാസ സമിതി പ്രസിഡന്റ് ഉമര്‍ പന്നിയൂര്‍ വിതരണം ചെയ്തു. ഹാജിമാര്‍ക്കുള്ള ഐസിഎഫ് റിയാദിന്റെ ഉപഹാരം റിയാദ് സെന്‍ട്രല്‍ വിദ്യാഭ്യാസ പ്രസിഡന്റ് ഇസ്മായില്‍ സഅദി സമ്മാനിച്ചു.
പരിപാടി സെന്‍ട്രല്‍ പ്രൊവിന്‍സ് പ്രസിഡന്റ് നാസര്‍ അഹ്‌സനി ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ ദഅവ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ സഖാഫി ബദിയ അധ്യക്ഷത വഹിച്ചു. ജനറല്‍ സിക്രട്ടറി അബ്ദുല്‍ മജീദ് താനാളൂര്‍ സ്വാഗതവും സംഘടനാ കാര്യ സെക്രട്ടറി അസീസ് പാലൂര്‍ നന്ദിയും പറഞ്ഞു. ക്യാബിനറ്റ് അംഗങ്ങളായ ബഷീര്‍ മിസ്ബാഹി, ഷമിര്‍ രണ്ടത്താണി, ഇബ്രാഹിം കരീം, ലെത്തീഫ് മിസ്ബാഹി, ലെത്തീഫ് മാനിപുരം, ജബ്ബാര്‍ കുനിയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.