Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

സംഗീത വിരുന്നൊരുക്കി ‘ഡ്രീം ഗേറ്റ്’ നിസാം നൈറ്റ്

റിയാദ്: സാമൂഹിക ജീവകാരുണ്യ കൂട്ടായ്മ ‘ഡ്രീം ഗേറ്റ്’ നിസാം നൈറ്റ് സംഘടിപ്പിച്ചു. ഗായകനും മിമിക്രി കലാകരനുമായ നിസാം കാലിക്കറ്റ് മുഖ്യാതിഥിയായിരുന്നു. വലീദ് വിശ്രമ കേന്ദ്രത്തില്‍ സംഘടിപ്പിച്ച പരിപാിെ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌സൈഫുദ്ദീന്‍ എടപ്പാള്‍ അധ്യക്ഷത വഹിച്ചു. സിനിമ നിര്‍മ്മാതാവ് നൗഷാദ് ആലത്തൂര്‍, മാധ്യമ പ്രവര്‍ത്തകന്‍ ഷിബു ഉസ്മാന്‍,

സൗദി വനിതാ സാമൂഹിക പ്രവര്‍ത്തക സാറ ഫഹദ്, മുഷ്താഖ് അല്‍ റയ്യാന്‍, ബിനോയ് നൂറ കാര്‍ഗോ, കുഞ്ചാക്കോ ബോബന്‍ അസോസിയേഷന്‍ ഭാരവാഹികളായ സിയാദ് വര്‍ക്കല, അലക്‌സ് പ്രെഡിന്‍, സാമൂഹിക പ്രവര്‍ത്തകരായ സലിം അര്‍ത്തിയില്‍, റാഫി പാങ്ങോട്, ബിനു കെ തോമസ്, ജോണ്‍സണ്‍ മാര്‍ക്കോസ്, ഖാന്‍ പത്തനംതിട്ട, അസ്‌ലം പാലത്ത്, റസ്സല്‍ മഠത്തിപ്പറമ്പില്‍, ഷൈജു പച്ച, അലി ആലുവ എന്നിവര്‍ പങ്കെടുത്തു.

നിസാം കാലിക്കറ്റ്, സോണിയ നിസാം എന്നിവര്‍ നയിച്ച ദൃശ്യ സംഗീത വിരുന്ന്, കലാപരിപാടികള്‍, റിയാദിലെ ഗായകര്‍ അണിനിരന്ന സംഗീത പരിപാടിയും അരങ്ങേറി. ജനറല്‍ സെക്രെട്ടറി നൂറുദ്ധീന്‍ പൊന്നാനി സ്വാഗതവും ട്രഷറര്‍ ഫൈസല്‍ പൊന്നാനി നന്ദിയും പറഞ്ഞു. സുബി സജിന്‍, നിസാര്‍ കുരിക്കള്‍ എന്നിവര്‍ അവതാരകരായിരുന്നു. അന്‍ഷാദ് കരുനാഗപ്പള്ളി, ആബിദ് പൊന്നാനി, കിഷോര്‍, ഉദയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top