മലപ്പുറം: സാമൂഹിക പ്രവര്‍ത്തകനും ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റുമായ സിദ്ദീഖ് കല്ലുപറമ്പനെ ആദരിച്ചു. പൂക്കോട്ടൂര്‍ അറവങ്കരയില്‍ മലബാര്‍ ആര്‍ട്‌സ് കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച മലബാര്‍ ആര്‍ട്‌സ് ഫെസ്റ്റ് ഉദ്ഘാടന വേദിയിയിലാണ് ആദരം. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം കെ സലീന ടീച്ചര്‍ സ്‌നേഹാദരം സമ്മാനിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി റിയാദിലെ സാമൂഹിക, സാംസ്‌കാരിക രംഗത്ത് സജീവമാണ് സിദ്ദീഖ് കല്ലുപറമ്പന്‍. പ്രവാസികള്‍ക്കിടയിലും നാട്ടിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നടത്തുന്ന സേവനങ്ങള്‍ക്കുളള അംഗീകാരമായാണ് മലബാര്‍ ആര്‍ട്‌സ് കള്‍ച്ചറല്‍ ഫോറം സിദ്ദീഖ് കല്ലുപറമ്പനെ ആദരിച്ചത്.
ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ മുസ്തഫ കൊടക്കാടന്‍, ഗാനരചയിതാവ് പക്കര്‍ പന്നൂര്‍, ഡോ: വിപി സലീം, മിമിക്രി ആര്‍ടിസ്റ്റ് ബറോസ് കൊടക്കാടന്‍, അബ്ദുല്‍ ലതീഫ് ഈസ്റ്റ് കോഡൂര്‍, യഹ്‌യ മമ്പാട്, ഫസല്‍ കൊടുവള്ളി, എന്നിവര്‍ സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.