റിയാദ്: ജി.എം.എഫ് ജനറല്‍ സെക്രട്ടറിയും സമൂഹിക പ്രവര്‍ത്തകയുമായ ഷെഫീന അക്രം, വൈസ് പ്രസിഡന്റ് ഡാനി ഞാറയ്ക്കല്‍ എന്നിവര്‍ക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. സംഘടനയില്‍ ഉന്നത സ്ഥാനം അലങ്കരിക്കുന്ന വ്യക്തികളാണ് ഇരുവരും. ജിഎംഎഫിനോടൊപ്പം നിന്ന് സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നേതൃത്വം നല്‍കിയ ഇവര്‍ സംഘനെക്കു നഷ്ടമാണെന്ന് യാത്രയയപ്പ് സംഗമത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ജിഎംഎഫ് സെന്‍ട്രല്‍ കമ്മിറ്റി ഇരുവര്‍ക്കും മലാസ് ചെറീസ് റസ്റ്ററന്റ് ഓഡിറ്റോറിയത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി.
സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ഷാജി മഠത്തില്‍ അധ്യക്ഷത വഹിച്ചു. ജിഎംഎഫ് സ്‌റ്റേറ്റ് പ്രസിഡന്റ് നൗഷാദ് ആലത്തൂര്‍ മുഖ്യാതിഥിയായിരുന്നു. ജിസിസി ചെയര്‍മാന്‍ റാഫി പാങ്ങോട്, കോര്‍ഡിനേറ്റര്‍ പിഎസ് കോയ, അഷറഫ് ചേലാമ്പ്ര, ടോം ചാമക്കാലയില്‍, സുബൈര്‍ കുമ്മിള്‍, നൂറുദീന്‍, സജീര്‍ ചിതറ, നസീര്‍ കുമ്മിള്‍, നൗഷാദ് പാലമലയില്‍, സിംന നൗഷാദ്, ഡാനി ഞാറയ്ക്കല്‍, സനല്‍കുമാര്‍, ഷാനവാസ്, സുഹറ, മുന്നാ തുടങ്ങിയവര്‍ സംസാരിച്ചു. ഷാജി മഠത്തില്‍, റാഫി പാങ്ങോട്, നൗഷാദ് ആലത്തൂര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഡാനിയേയും, ഷെഫീനയേയും ആദരിച്ചു. യോഗത്തിന് ഷെഫീന സ്വാഗതവും ഷാജഹാന്‍ പാണ്ട നന്ദിയുംപറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.