Sauditimesonline

thangal
കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

റിയാദ് ഫുട്‌ബോള്‍ കൂട്ടായ്മ ‘റിഫ’യെ ബഷീര്‍ ചേലമ്പ്ര നയിക്കും

റിയാദ്: മലയാളി പ്രവാസികള്‍ക്കിടയിലെ കാല്‍പ്പന്ത് കളി കൂട്ടായ്മ റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. മലസ് ചെറീസ് ഹോട്ടല്‍ റസ്റ്ററന്റ് ഓഡിറ്റോയത്തില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ബഷീര്‍ ചേലേമ്പ്ര (പ്രസിഡന്റ്), സൈഫുദ്ധീന്‍ കരുളായി (സെക്രട്ടറി), അബ്ദുല്‍ കരീം പയ്യനാട് (ട്രെഷറര്‍), ശകീല്‍ തിരൂര്‍ക്കാട് (ടെക്‌നിക്കല്‍ ചെയര്‍മാന്‍) എന്നിവരാണ് ഭാരവാഹികള്‍. നിലവില്‍ ഇതേ സ്ഥാനം വഹിക്കുന്ന ഇവരെ എതിരില്ലാതെ ജനറല്‍ ബോഡി തെരഞ്ഞെടുക്കുകയായിരുന്നു.

മറ്റു ഭാരവാഹികളായി ബഷീര്‍ കാരന്തൂര്‍ (വര്‍ക്കിംഗ് പ്രസിഡന്റ്), കുട്ടന്‍ ബാബു, ഹംസ, മുഹമ്മദ് കുട്ടി, (വൈസ് പ്രസിഡന്റ്), മുസ്തഫ മമ്പാട് (ഓര്‍ഗനൈസിംഗ് സെക്രട്ടറി ) ഷറഫ് റെഡ് സ്റ്റാര്‍, സുലൈമാന്‍ മന്‍സൂര്‍ റബ്ബിയ, സാബിത് സുലൈ എഫ് സി (ജോ. സെക്രട്ടറി), ജുനൈസ് വാഴക്കാട് (ടെക്‌നിക്കല്‍ കണ്‍വീനര്‍), നൗഷാദ് ചക്കാല (വെല്‍ഫെയര്‍ കണ്‍വീനര്‍), അഷ്‌റഫ് ബ്ലാസ്‌റ്റേഴ്‌സ് (സോഷ്യല്‍ മീഡിയ കണ്‍വീനര്‍), ആഷിഖ് യൂത്ത് ഇന്ത്യ (പ്രിന്റ് മീഡിയ), മുസ്തഫ കവ്വായി (മാര്‍ക്കറ്റിംഗ് കണ്‍വീനര്‍), ഫൈസല്‍ പ്രവാസി (ഇവന്റ് മാനേജ്‌മെന്റ്) ശരീഫ് കാളികാവ് (അമ്പയറിംഗ്) മിദ്‌ലാജ് ലാലു (മെഡിക്കല്‍) ആത്തിഫ് (റിഫ ഡവലെപ്‌മെന്റ്) എന്നിവര്‍ ഉള്‍പ്പെടെ 21 അംഗ കമ്മിറ്റയെയും തെരഞ്ഞെടുത്തു.റിഫ മുഖ്യ രക്ഷധികാരി അബ്ദുല്ല വല്ലാഞ്ചിറ നേതൃത്വം നല്‍കി.

വിവിധ ടീം പ്രതിനിധികള്‍ പങ്കെടുത്ത ജനറല്‍ ബോഡി യോഗം ബഷീര്‍ ചേലമ്പ്ര ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തന റിപ്പോര്‍ട്ട് സൈഫുദ്ധീന്‍ കരുളായിയും സാങ്കേതിക ഭേദഗതിയും അവലോകനവും ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ഷക്കീല്‍ തിരൂര്‍ക്കാടും വിശദീകരിച്ചു. വരവ് ചിലവ് കണക്കുകള്‍ കരീം പയ്യനാടു അവതരിപ്പിച്ചു.

റിയാദില്‍ വ്യവസ്ഥാപിതമായി ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് റിഫ നേതൃത്വം നല്‍കിവരുന്നു. നാല് ഡിവിഷനിലുകളായി കഌബ്ബുകള്‍ മാറ്റുരക്കുന്ന ലീഗ് മത്സരങ്ങള്‍ ഓരോ കാലയളവിലും അസോസിയേഷന്‍ സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിലെ ഫുട്‌ബോള്‍ ഫെഡറേഷന്‍ മാതൃകയിലാണ് റിഫ ലീഗ് മത്സരങ്ങള്‍ നടത്തുന്നത്. എ, ബി, സി ഡിവിഷനിലുകളിലായി എട്ട് ടീമുകളാണ് പരസപരം മത്സരിക്കുന്നത്.

മറ്റു ടീമുകള്‍ ഡി ഡിവിഷനിലും മത്സരിക്കും. അതോടൊപ്പം വിവിധ കഌബ്ബുകള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയര്‍ നടത്തുന്ന സെവന്‍സ്, നയന്‍സ്, ലവന്‍സ് ടൂര്‍ണമെന്റുകള്‍ റിഫയുടെ മേല്‍നോട്ടത്തിലും സഹകരണത്തിലുമാണ് റിയാദില്‍ അരങ്ങേറുന്നത്. ആയിരത്തിലധികം ഫുട്‌ബോള്‍ താരങ്ങളാണ് റിഫയില്‍ റജിസ്റ്റര്‍ ചെയ്ത് വിവിധ ടീമുകള്‍ക്ക് വേണ്ടി കളിക്കുന്നത്. സ്വദേശി റഫറി പാനലാണ് റിഫയുടെ ഔദ്യോഗിക മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്. യോഗത്തില്‍ ജുനൈസ് വാഴക്കാട് സ്വാഗതവും ബഷീര്‍ കാരന്തൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top