റിയാദ്: കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ച കേന്ദ്ര ബജറ്റ് സംസ്ഥാനത്തോട് ചിറ്റമ്മ നയമാണ് സ്വീകരിച്ചതെന്ന് നവോദയ റിയാദ്. പ്രകൃതിക്ഷോഭങ്ങള്‍ നേരിടുന്ന അവസ്ഥയിലും കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിച്ചിട്ടില്ല. ആന്ധ്രാപ്രദേശിനും ബിഹാറിനും വാരിക്കോരി നല്‍കിയ ധനമന്ത്രി കേരളം എന്നൊരു സംസ്ഥാനമുണ്ടെന്നുപോലും ഓര്‍ത്തിട്ടില്ല.
രാഷ്ട്രീയ പകപോക്കല്‍ ഒരു യൂണിയന്‍ സര്‍ക്കാരിന് ചേര്‍ന്നതല്ല. എയിംസ്, റെയില്‍വേ, ദേശീയപാതാ എന്നിവയുടെ വികസനം തുടങ്ങി കേരളത്തിന്റെ ആവശ്യങ്ങളെല്ലാം കുപ്പയിലെറിഞ്ഞു ഒരു നാടിനെ അപഹസിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് വലിയ സംഭാവനകള്‍ നല്‍കുന്ന പ്രവാസികളേയും ബജറ്റ് തിരിഞ്ഞുനോക്കിയിട്ടില്ല. കേരളത്തെ സാമ്പത്തിക ഞെരുക്കത്തിലാക്കി തകര്‍ക്കാനുള്ള ബി ജെ പി സര്‍ക്കാരിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണ് അവഗണനക്ക് പുറകില്‍. ഇതിനെതിരെ പ്രതിഷേധിക്കുന്നതായും റിയാദ് നവോദയ പ്രസ്താവനയില്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.