റിയാദ്: സമൂഹ നന്മക്കായി പ്രവര്‍ത്തിക്കുന്നവരുടെ ഇടം ജന്മനസുകളിലെന്ന് തെളിയിച്ച നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് എ ഐ സി സി അംഗവും കോണ്‍ഗ്രസ് വക്താവുമായ അഡ്വ.അനില്‍ ബോസ്. റിയാദ് ഒ ഐ സി സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരന്റെ വിഷയങ്ങളില്‍ വിശ്രമമില്ലാതെ ഇടപെട്ട നേതാവായതുകൊണ്ടാണ് പി ആര്‍ വര്‍ക്കില്ലാതെ ജന ഹൃദയങ്ങളില്‍ സ്ഥാനം നേടിയത്. കേരളം കണ്ട ഏറ്റവും വലിയ വിലാപയാത്ര അതിന് സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്ര അംഗമായിരുന്ന അനില്‍ ബോസ് തന്റെ വിശേഷങ്ങളും സദസ്സുമായി പങ്കിട്ടു. സംഘടന സംവിധാനം ശക്തമാക്കേണ്ട ആവശ്യകതയും വിശദീകരിച്ചു. ഇന്ത്യ മുന്നണി ഒരവിശ്വാസം പാര്‍ലമെന്റില്‍ കൊണ്ടു വന്നാല്‍ ബി ജെ പി യുടെ എം പി മാരില്‍ പലരും മുന്നണിയിലേക്ക് വരും. ഇന്ത്യയില്‍ കോണ്‍ഗ്രസ് കഴിഞ്ഞ കാലങ്ങളില്‍ സൂക്ഷിച്ചിരുന്ന മതേതരത്വം നിലനിര്‍ത്താന്‍ സാമൂഹിക യഥാര്‍ഥ്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചേ മതിയാവു. ബാബരി മസ്ജിദ് പൊളിച്ച സംഭവത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ തെറ്റുചെയ്തിട്ടില്ല. യു പി സര്‍ക്കാരിന്റെ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് വിശ്വസിക്കുക എന്ന ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിച്ചതിന്റെ പേരില്‍ വലിയ വില കൊടുക്കേണ്ടി വന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്.
ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് അലി മണ്ണാര്‍ക്കാട് അധ്യക്ഷത വഹിച്ചു. ആക്റ്റിംഗ് പ്രസിഡന്റ് സജീര്‍ പൂന്തുറ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ല പ്രസിഡന്റ് വിന്‍സന്റ് കെ ജോര്‍ജ്ജ് ആമുഖ ഭാഷണം നടത്തി. അനുസ്മരണത്തിന്റെ ഭാഗമായി ഉമ്മന്‍ ചാണ്ടിയുടെ ഛായാചിത്രത്തില്‍ ഭാരവാഹികളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി. നാദിര്‍ഷാ റഹ്മാന്‍ തയ്യാറാക്കിയ ‘ഓര്‍മയില്‍ ഒ സി’ ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തോടെയാണ് പരിപാടി ആരംഭിച്ചത്.
സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി, ഗ്ലോബല്‍ ട്രഷറര്‍ മജീദ് ചിങ്ങോലി, ഗ്ലോബല്‍ സെക്രട്ടറി റഷീദ് കൊളത്തറ, നാഷണല്‍ ട്രഷറര്‍ റഹിമാന്‍ മുനമ്പത്ത്, ഒ.ഐ.സി.സി വനിതാ പ്രസിഡന്റ് മൃദുല വിനീഷ്, ഗ്ലോബല്‍ അംഗം യഹിയാ കൊടുങ്ങല്ലൂര്‍, വിവിധ ജില്ലാ പ്രസിഡന്റുമാരായ തല്‍ഹത്ത് തൃശൂര്‍, ശരത്ത് സ്വാമിനാഥന്‍ ആലപ്പുഴ, കോട്ടയം സെക്രട്ടറി ഷിജു കോട്ടയം എന്നിവര്‍ ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷാനവാസ് മുനമ്പത്ത് സ്വാഗതവും പാലക്കാട് ജില്ല ജനറല്‍ സെക്രട്ടറി മൊയ്തീന്‍ മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു.
ഒഐസിസി ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്, സുഗതന്‍ നൂറനാട്, അമീര്‍ പട്ടണത്ത്, ബാലു കുട്ടന്‍, അബ്ദുല്‍ കരീം കൊടുവള്ളി,, അഷ്‌റഫ് മേച്ചേരി, സൈഫ് കായംകുളം,രാജു പാപുള്ളി, ഹകീം പട്ടാമ്പി,ജോണ്‍സണ്‍ എറണാംകുളം, റഫീഖ് വെമ്പായം,ബഷീര്‍ കോട്ടക്കല്‍, നൗഷാദ് കറ്റാനം, സലീം ആര്‍ത്തിയില്‍ സന്നിഹിതരായി.
ജയന്‍ കൊടുങ്ങല്ലൂര്‍, നാസര്‍ ലൈസ്, മുസ്തഫ, നാസര്‍ മാവൂര്‍, വിനീഷ് ഓതായി, ജില്ലാ പ്രസിഡന്റ് ഷാജി മഠത്തില്‍, വഹീദ് വാഴക്കാട്, നാസര്‍ വലപ്പാട്, മജു കോഴിക്കോട്, മാത്യു എറണാംകുളം, അലക്‌സ് കൊല്ലം, ജംഷാദ് തുവ്വൂര്‍, അലി ആലുവ, നാസര്‍ കല്ലറ, അന്‍സര്‍ വര്‍ക്കല, സൈനുദ്ധീന്‍ വല്ലപ്പുഴ, അന്‍സാര്‍ തൃത്താല, ജംഷീര്‍ ചെറുവണ്ണൂര്‍, ജയന്‍ മാവില്ല, നിഹാസ് പാലക്കാട് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.