
റിയാദ്: തീര്‍ഥാടകരുടെ സേവനങ്ങള്‍ക്കായി വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള താല്‍ക്കാലിക തൊഴില്‍ വിസാ ചട്ടങ്ങള്‍ പരിഷ്‌കരിച്ചതായി സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം. കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം പരിഷ്‌കരിച്ച ചട്ടങ്ങള്‍ അംഗീകരിച്ചു. താത്കാലിക വിസയുടെ കാലാവധി 90 ദിവസമായി ദീര്‍ഘിപ്പിച്ചതാണ് സുപ്രധാന പരിഷ്‌കാരം. ആ കാലാവധി കഴിഞ്ഞാല്‍ മൂന്നുമാസത്തേക്ക് കൂടി നീട്ടാനും പുതിയ ചട്ടങ്ങളില്‍ വ്യവസ്ഥയുണ്ട്.

പരിഷ്‌കരാം പ്രാബല്യത്തില്‍ വരുന്നതോടെ ഹജ്, ഉംറ തീര്‍ഥാടകരുടെ സേവനങ്ങള്‍ക്ക് താല്‍ക്കാലിക തൊഴില്‍ വിസയില്‍ എത്തുന്നവര്‍ക്ക് പരമാവധി ആറ് മാസം വരെ സൗദിയില്‍ ജോലി ചെയ്യാന്‍ കഴിയും. നിലവിലെ ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കായുള്ള സീസണല്‍ വര്‍ക്ക് വിസ എന്നതിന് പകാരം ‘താല്‍ക്കാലിക തൊഴില്‍ വിസ’ എന്ന് പുനര്‍നാമകരണം ചെയ്‌തെന്നും മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






