Sauditimesonline

raheem and mother
റഹീമിന്റെ മോചനം വൈകും: ജാമ്യാപേക്ഷ തളളി; പത്താം തവണയും കേസ് മാറ്റി

ഹൃദ്രോഗികളില്‍ 71 ശതമാനവും പ്രവാസികള്‍: കുവൈത്ത് ഹാര്‍ട്ട് അസോസിയേഷന്‍

കുവൈത്ത് സിറ്റി: ഹൃദ്രോഗത്തെ തുടര്‍ന്ന് മരിക്കുന്ന പ്രവാസികളുടെ എണ്ണം 71 ശതമാനമാണെന്ന് കുവൈത്ത് ഹാര്‍ട്ട് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. റാഷിദ് അല്‍ അവിഷ്. 2023 മെയ് 15 മുതല്‍ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവ് അടിസ്ഥാനമാക്കി നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് പ്രവാസികള്‍ക്കും ആശങ്കയുണ്ടാക്കുന്ന കണക്കുകള്‍.

നാലു മാസത്തിനിടെ 7,600 ഹൃദ്രോഗ, സ്‌ട്രോക്ക് കേസുകളാണ് കണ്ടെത്തിയത്. 7,600 കേസുകളില്‍ 6,239 എണ്ണം പുരുഷന്മാരിലാണ്. ഇത് 82 ശതമാന വരും. സ്ത്രീകളുടെ എണ്ണ 18 ശതമാനമാണ്. ഹൃദയാഘാതമുണ്ടായവരില്‍ 43 ശതമാനവും പുകവലി പതിവാക്കിയവരാണ്. 13 ശതമാനം പേര്‍ മുമ്പ് പുകവലിച്ചിരുന്നവരാണ്. 5,396 ഹൃദ്രോഗികളില്‍ 71 ശതമാനം പ്രവാസികളും 29 ശതമാനം കുവൈത്ത് പൗരന്മാരുമാണ്. മരണ നിരക്ക് 1.9 ശതമാനമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹൃദയാഘാതം സംഭവിച്ചവരില്‍ പകുതിയിലധികവും പ്രമേഹ രോഗികളാണ്. ശരാശരി പ്രായം 56. ലോക ഹൃദയാരോഗ്യദിനത്തോടനുബന്ധിച്ചായിരുന്നു ഹാര്‍ട്ട് അസോസിയേഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top