Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

‘നമ്മള്‍ ചാവക്കാട്ടുകാര്‍’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

റിയാദ്: ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ സൗദി ചാപ്റ്റര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ‘ലോകത്തെ അമൂല്യ സമ്മാനം രക്തദാനം’ എന്ന പ്രമേയത്തില്‍ റിയാദ് കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയുമായി സഹകരിച്ചു നടത്തിയ ക്യാമ്പില്‍ വനിതകളടക്കം നിരവധി പേര്‍ പങ്കെടുത്തു.

ഉപദേശക സമിതി അംഗം കബീര്‍ വൈലത്തൂര്‍ ഉദ്ഘടാനം ചെയ്തു. സയ്യിദ് ജാഫര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയുടെ പ്രശംസാ പത്രം നൂറ അല്‍ഖാദി സംഘാടകര്‍ക്കു സമ്മാനിച്ചു. ഫോര്‍ക്ക ഭാരവാഹികളായ ജയന്‍ കൊടുങ്ങല്ലൂര്‍, സൈഫ് കൂട്ടുങ്കല്‍, ഷരീഖ് തൈക്കണ്ടി, ഷാജഹാന്‍ ചാവക്കാട്, ആരിഫ് വൈശ്യം വീട്ടില്‍, ഷാഹിദ് അറക്കല്‍, സിറാജുദ്ധീന്‍ ഓവുങ്ങല്‍, ഷഹീര്‍ ബാബു, ഫായിസ് ബീരാന്‍, നിസാര്‍ മരുതയൂര്‍, ഖയ്യൂം അബ്ദുള്ള, ഷെഫീഖ് അലി, ഫാറൂഖ് കുഴിങ്ങര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫെര്‍മിസ് മടത്തൊടിയില്‍ സ്വാഗതവും മനാഫ് അബ്ദുള്ള നന്ദിയും പറഞ്ഞു.

അഷ്‌കര്‍ അബൂബക്കര്‍, അലി പുത്താട്ടില്‍, സലിം പാവറട്ടി, റഹ്മാന്‍ ചാവക്കാട്, ഫിറോസ് കോളനിപ്പടി, ഷാഹിദ് സയ്യിദ്, ബദറുദ്ദീന്‍ വട്ടേകാട്, ഇജാസ് മാട്ടുമ്മല്‍, സുബൈര്‍ ഒരുമനയൂര്‍, മുസ്തഫ വട്ടേക്കാട്, ഫവാദ് കറുകമാട്, മന്‍സൂര്‍ മുല്ലശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top