
റിയാദ്: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകനും പുതുപ്പളളി എം.എല്‍.എയുമായ ചാണ്ടി ഉമ്മന് ബത്ഹ കേരള മാര്‍ക്കറ്റിലെ സഫ മക്ക പോളിക്ലിനിക്കല്‍ സ്വീകരണം നല്‍കി. സഫ മക്ക പോളിക്ലിനിക്കിനെക്കുറിച്ച് കേട്ടിട്ടുണ്ട്. പ്രവാസി സമൂഹത്തിന് വലിയ പിന്തുണയാണ് സഫ മക്ക നല്‍കുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. വലിയ തുക ആശുപത്രി ചാര്‍ജ്ജായി എടുക്കുന്നതിന് പകരം 10 റിയാലിന് സാധാരണക്കാര്‍ക്ക് ആതുര ശുശ്രൂഷാ സേവനം ഒരുക്കുന്നു എന്നത് വലിയ കാര്യമാണ്.

നമ്മുടെ രാജ്യവും സംസ്‌കാരവും വീടും നാടും വിട്ട് അന്യരാജ്യത്ത് വന്ന് പ്രവാസിയാകുന്നത് ആരും താല്‍പര്യപ്പെടുന്നില്ല. ജീവിത ചുറ്റുപാടുകളാണ് ഇതിനു പ്രേരിപ്പിക്കുന്നത്. പ്രവാസികള്‍ക്കും സമൂഹത്തിനും മികച്ച പിന്തുണ നല്‍കുന്നത് സന്തോഷം പകരുന്നുണ്ടെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

ഡോ. തോമസ് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. ഡോ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് ലബ്ബ, ഡോ. തമ്പാന്‍, ഡോ. അനില്‍കുമാര്‍, മഹലില്‍ അല്‍ അസീരി, മുഹമ്മദ് നഹദി അല്‍റബീഅ്, ഷബീര്‍ കാസര്‍കോട്, കുഞ്ഞി ഉപ്പള, ശിഹാബ് പങ്ങ്, ഇല്യാസ് മാറുകര, ജാബിര്‍ അരീക്കുഴിയന്‍, ഇബ്രാഹിം മഞ്ചേശ്വരം, അബ്ദുനാസിര്‍ കാപ്പ്, സാമൂഹിക പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, രഘുനാഥ് പറശ്ശിനിക്കടവ്, വിനേഷ് ചാത്തല്ലൂര്‍ എന്നിവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. ഒ.ഐ.സി.സി പ്രസിഡന്റ് സലീം കളക്കര ആശംസ നേര്‍ന്നു.

സഫാ മക്കയിലെ മലയാളി നഴ്‌സുമാര്‍ ചാണ്ടി ഉമ്മനുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. കുശലം പറഞ്ഞും സൗഹൃദം പങ്കുവെച്ചുമായിരുന്നു കൂടിക്കാഴ്ച. ഓരോരുത്തരേയും പരിചയപ്പെടുകയും ജോലിക്കാര്യം അന്വേഷിക്കുകയും ചെയ്തു. പുതുപ്പളളി മണ്ഡലത്തിലെ നഴ്‌സും സഫ മക്കയില്‍ ജോലി ചെയ്യുന്നുണ്ടെന്ന് അറിഞ്ഞതോടെ ഗ്രൂപ്പ് ഫോട്ടോയും എടുത്താണ് ചാണ്ടി ഉമ്മന്‍ മടങ്ങിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






