Sauditimesonline

vd t
ഹൈക്കമാന്റ് ജനവികാരത്തിനൊപ്പം; വി ഡി സതീശന്‍ മുഖ്യമന്ത്രി: പ്രഖ്യാപനം വൈകാന്‍ കാരണം നേതാക്കളുടെ കടുംപിടുത്തം

‘ആരോഗ്യ സമ്പത്ത് – അനിവാര്യ സമ്പത്ത്’ ആരോഗ്യ ബോധവത്ക്കരണം

റിയാദ്: ‘ആരോഗ്യ സമ്പത്ത് അനിവാര്യ സമ്പത്ത്’ എന്ന പ്രമേയത്തില്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ഏകദിന ആരോഗ്യ സംരക്ഷണ ക്യാമ്പ് ‘ഹെല്‍ത്തി ക്ലബ് 2020’ പ്രവര്‍ത്തകര്‍ക്ക് നവ്യാനുഭവമായി. പ്രവാസത്തിന്റെ ജോലി ഭാരം, സോഷ്യല്‍ മീഡിയ അമിതപയോഗം എന്നിവ പ്രവാസികള്‍ക്കു ശരിയായ വ്യായാമത്തിനും ആരോഗ്യ സംരക്ഷണത്തിനും സമയം ലഭിക്കാത്ത കാലത്ത് സാമൂഹിക അവബോധത്തിനാണ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചത്. നൂറ് അംഗങ്ങള്‍ പങ്കെടുത്ത ക്യാമ്പ് രണ്ട് സെഷനുകളിലായി നടന്നു. ആദ്യ സെഷനില്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ് ഇന്റര്‍നാഷണല്‍ ട്രെയ്‌നര്‍ ജാബിര്‍ തയ്യില്‍ അവതരിപ്പിച്ചു.

വിത്യസ്തമായ വ്യായാമ രീതികള്‍ രണ്ടാം സെഷനില്‍ കുഞ്ഞിമുഹമ്മദ് കാടാമ്പുഴ വിശദീകരിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് വേങ്ങര ഉത്ഘാടനം ചെയ്തു. ഹമീദ് ക്ലാരി അധ്യക്ഷത വഹിച്ചു. ജാബിര്‍ തയ്യലിനുള്ള ഉപഹാരം ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ടയും കുഞ്ഞിമുഹമ്മദ് കാടാമ്പുഴക്കുള്ള ഉപഹാരം പ്രസിഡന്റ് മുഹമ്മദ് വേങ്ങരയും സമ്മാനിച്ചു. വിവിധ മത്സരങ്ങളില്‍ കരീം താനൂര്‍, അഷ്‌റഫ് കോട്ടക്കല്‍, യൂനസ് കൈതക്കോടന്‍, ടി കെ യാസിര്‍ വേങ്ങര,മൊയ്ദീന്‍ കുട്ടി എന്ന കുഞ്ഞാപ്പൂ, ഷാഫ്‌നാസ്, നബീല്‍ മോയന്‍ എന്നിവര്‍ ജേതാക്കളായി. വിജയികള്‍ക്കുള്ള ഉപഹാരങ്ങളും സമ്മാനിച്ചു. മലപ്പുറം ജില്ലാ കെഎംസിസി മൂന്നു മാസം നീണ്ടു നില്‍ക്കുന്ന ‘ദി വോയേജ് ഹോണറബിള്‍ എക്‌സിസ്റ്റന്‍സ്’ പ്രോഗ്രാമുകളുടെ ഭാഗമായാണ് ആരോഗ്യ സംരക്ഷണ ക്യാമ്പ് സംഘടിപ്പിച്ചത്.

ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് സ്വാഗതവും ട്രഷറര്‍ കുഞ്ഞിപ്പ തവനൂര്‍ നന്ദിയും പറഞ്ഞു. മുഹമ്മദലി മഞ്ചേരി ഖിറാഅത്ത് നടത്തി. ജില്ലാ ഭാരവാഹികളായ മുനീര്‍ വാഴക്കാട്, അഷ്‌റഫ് മോയന്‍, യൂനസ് കൈതക്കോടന്‍, ഷാഫി ചിറ്റത്തുപ്പാറ, യൂനസ് താഴേക്കോട്, കുഞ്ഞിമുഹമ്മദ് കാടാമ്പുഴ, സിദ്ധീഖ് കോനാരി, ഇക്ബാല്‍ തിരൂര്‍, മണ്ഡലം, സമിതി എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top