Sauditimesonline

6 aster
പ്രോകെയര്‍ ആശുപത്രി ഏറ്റെടുത്തു; സൗദിയില്‍ സാന്നിധ്യം ശക്തമാക്കി ആസ്റ്റര്‍

തമിഴ് കൂട്ടായ്മ മെഡിക്കല്‍ ക്യാമ്പ്

ജിദ്ദ: പ്രവാസി തമിഴ് കൂട്ടായ്മ ഇന്ത്യന്‍ വെല്‍ഫെയര്‍ ഫോറം (ഐഡബ്ല്യുഎഫ്) മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അബിര്‍ മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ചായിരുന്നു ക്യാമ്പ്. ഐഡബ്ല്യുഎഫ് മെഡിക്കല്‍ വിങ്ങ് സെക്രട്ടറി അഹമ്മദ് പാഷയുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ക്യാമ്പിന്റെ ഭാഗമായി മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍, രക്തസമ്മര്‍ദ്ദ പരിശോധന, പ്രമേഹ രോഗ നിര്‍ണ്ണയം, ഹൃദയം, ശ്രവണശേഷി, കാഴ്ച്ച ശക്തി എന്നീ പരിശോധനകള്‍ക്കു കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള മെഡിക്കല്‍ ടീം ക്യാമ്പിന് നേതൃത്വം നല്‍കി.

കേള്‍വി പരിശോധനയ്ക്ക് വിധേയരായ 42 ശതമാനം പേര്‍ക്കും കേള്‍വിക്കുറവുണ്ടെന്ന് കണ്ടെത്തി. അവരില്‍ നല്ലൊരു ശതമാനവുംം ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നത് കൂടുതലാണെന്നത് ശ്രദ്ധേയമാണ്. ക്യാമ്പുമായി സഹകരിച്ച ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ഐഡബ്ല്യുഎഫ് ആദരിച്ചു. ആരോഗ്യ ബോധവല്‍ക്കരണ സെമിനാറില്‍ ഡോ. നിയാസ് സിറാജ് ക്ലാസ് നയിച്ചു. പ്രതിരോധ മരുന്നുകളുടെ ആവശ്യകതയും ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു.

ഷറഫിയ്യ അബീര്‍ ആശുപത്രിയിലെ ഫെസിലിറ്റി ഡയറക്ടര്‍ അബ്ദുല്‍ ജലീല്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് സമീര്‍ ഷെരീഫ്, തമിഴ് സംഗമം പ്രവര്‍ത്തകരായ എഞ്ചിനീയര്‍ കാജാ മൊഹിദീന്‍, സാഹിര്‍ ഹുസൈന്‍, മെപ്‌കോ ഗുലാം, ദാദാ ഭായ് അബൂബക്കര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഐഡബ്ല്യുഎഫ് ജിദ്ദ സോണ്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരായ ഇസ്മായില്‍, എന്‍ജിനീയര്‍ പനങ്ങാട്ടൂര്‍ അബ്ദുല്‍ ഹലീം, കാരക്കല്‍ അബ്ദുള്‍ മജീദ്, പരമക്കുടി സെല്‍വക്കനി, എന്‍ജിനീയര്‍ നീദൂര്‍ റിസ്വാന്‍, അഹമ്മദ് ബഷീര്‍, നെല്ലിക്കുപ്പം അഷ്‌റഫ്, മന്‍സൂര്‍, മന്‍സൂര്‍ അലി, ആദം, മുഹമ്മദ് ഇര്‍ഫാന്‍, ബാജുല്ല എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top