Sauditimesonline

ALIF SCHOOL EDITED
വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ച് അലിഫ് സ്‌കൂള്‍ 'ഇന്‍സ്‌പെയര്‍'

ഇന്നു നാട്ടിലേയ്ക്കു പുറപ്പെടാനിരുന്ന മലയാളി ജിസാനില്‍ അപകടത്തില്‍ മരിച്ചു

ജിസാന്‍: സൗദിയിലെ ജിസാന്‍ അബുഅരീഷില്‍ മലയാളി വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം മഞ്ചേരി പാണായി മുളളമ്പാറ കോര്‍മത്ത് റിയാസ് ബാബു (47) ആണ് മരിച്ചത്. അവധിക്കു നാട്ടിലെത്താനുളള ഒരുക്കത്തിലായിരുന്നു. ഇന്നു വൈകുന്നേരം ഷാര്‍ജ വഴി കോഴിക്കേടേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുകയായിരുന്നു. സുഹൃത്തിനെ സന്ദര്‍ശിച്ചു മടങ്ങുന്നതിനിടെ ഇന്നലെ രാത്രിയാണ് അപകടം. അബൂഅരീഷിലെ താമസ സ്ഥലത്തിനടുത്ത് പിന്നില്‍ നിന്നെത്തിയ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കിംഗ് ഫഹദ് സ്‌പെഷ്യലിസ്റ്റ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ഇന്നു രാവിലെയായിരുന്നു മരണം.

പിതാവ്: മുഹമ്മദ് കോര്‍മത്ത്, മാതാവ്: സുഹ്‌റ, ഭാര്യ: സാഹിന, മക്കള്‍: ഹാനിയ, ഹനാന്‍, ഹന. ജിസാന്‍ ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകനാണ്. മൃതദേഹം ജിസാനില്‍ സംസ്‌കരിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top