Sauditimesonline

dammam valpara football
വാല്‍പ്പാറ ദുരന്തം: ദമ്മാമില്‍ കായിക പ്രേമികളുടെ വികാരനിര്‍ഭരമായ ആദരാഞ്ജലി

കേളി മുസാമിയ സമ്മേളനം ഓഗസ്റ്റ് 29ന്; ലോഗോ പ്രകാശനം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മുസാഹ്മിയ ഏരിയ ആറാമത് സമ്മേളനം ഓഗസ്റ്റ് 29ന് നടക്കും. സമ്മേളന വിജയത്തിന് സംഘാടക സമിതി രൂപീകരിച്ചു. ഏരിയാ പ്രസിഡന്റ് നടരാജ് അധ്യക്ഷത വഹിച്ചു. കേളി കേന്ദ്ര കമ്മറ്റി അംഗവും ബദിയ ഏരിയ സെക്രട്ടറിയുമായ കിഷോര്‍ ഇ നിസാം ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി നിസാര്‍ റാവുത്തര്‍ സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു.

ചെയര്‍മാന്‍ ശ്യാം, വൈസ് ചെയര്‍മാന്‍ ഗോപി, കണ്‍വീനര്‍ നൗഷാദ്, ജോയിന്റ് കണ്‍വീനര്‍ സുരേഷ്, ട്രഷറര്‍ നാസര്‍ റുവൈത, ജോയിന്റ് ട്രഷറര്‍ നൗഷാദ് ദുര്‍മ, കോഡിനേറ്റര്‍ അനീസ് അബൂബക്കര്‍, അടിസ്ഥാന സൗകര്യം രതിന്‍ ലാല്‍, സ്‌റ്റേജ് ആന്‍ഡ് ഡെക്കറേഷന്‍ വേലു ബാബു, ഗതാഗതം നെല്‍സണ്‍, സ്‌റ്റേഷനറി നടരാജന്‍, ഭക്ഷണം സുലൈമാന്‍ ബിനീഷ്, വളണ്ടിയര്‍ ക്യാപ്റ്റന്‍ സുരേഷ് കുമാര്‍ എന്നിവര്‍ സബ്കമ്മറ്റി കണ്‍വീനര്‍മാരായും 31 അംഗ സംഘാടക സമിതിക്ക് രൂപം നല്‍കി.

സമ്മേളനത്തിനായി രൂപകല്‍പ്പന ചെയ്ത ലോഗോ പരിപാടിയില്‍ പ്രകാശനം ചെയ്തു. ലോഗോ രക്ഷധികാരി സെക്രട്ടറി ഷമീര്‍ പുലാമന്തോള്‍ ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ നിസാര്‍ റാവുത്തറിനു കൈമാറി കൊണ്ട് പ്രകാശനം നിര്‍വഹിച്ചു. ദവാദ്മി ഏരിയ രക്ഷധികാരി സെക്രട്ടറി ഷാജി പ്ലാവിലയില്‍ മുസാഹ്മിയ രക്ഷധികാരി അംഗങ്ങളായ അനീസ് അബൂബക്കര്‍, ഗോപി, ജെറി തോമസ്, രാജേഷ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഏരിയാ സെക്രട്ടറി സ്വാഗതവും സംഘടക സമിതി കണ്‍വീനര്‍ നൗഷാദ് ഗുവയ്യ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top