Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

സൗദി അറേബ്യയില്‍ പൊടിക്കാറ്റിന് ശമനം

റിയാദ്: സൗദി അറേബ്യയില്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ച് പൊടിക്കാറ്റ് 50 ശതമാനത്തിലേറെ കുറഞ്ഞതായി ദേശീയ കാലവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്ത് നടപ്പിലാക്കുന്ന പരിസ്ഥിതി സംരക്ഷണ നടപടികളാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്. വേനല്‍ക്കൊലത്ത് വീശിയടിക്കുന്ന പൊടിക്കാറ്റ് പലപ്പോഴും പൊതുജനങ്ങള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാറുള്ളത്. വാഹന ഗതാഗതത്തെ അടക്കം പൊടിക്കാറ്റ് സാരമായി ബാധിക്കാറുമുണ്ട്. എന്നാല്‍ രാജ്യത്ത് പൊടിക്കാറ്റിന് വലിയ ശമനമുണ്ടായതായാണ് കാലാവസ്ഥാ കേന്ദ്രം വിലയിരുത്തുന്നത്.

2024നെ അപേക്ഷിച്ച് ഈ വര്‍ഷം പൊടിക്കാറ്റ് 53 ശതമാനത്തോളം കുറഞ്ഞതായി അധികൃതര്‍ അറിയിച്ചു. പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ നിറയുന്ന സാഹചര്യത്തിനും വലിയ തോതില്‍ കുറവ് വന്നു. ഈ വര്‍ഷം ജനുവരിയില്‍ പൊടിക്കാറ്റില്‍ 80 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top