Sauditimesonline

moroccan siamese
മൊറോക്കന്‍ സയാമിസ് ഇരട്ടകള്‍ ചികിത്സയ്ക്കായി സൗദിയില്‍

കൊല്ലം ഒഐസിസി ഓണത്തേര്

റിയാദ്: സമൃദ്ധിയുടെ നിറവിന് തിരിതെളിയിച്ച് പ്രവാസികളുടെ ഓണത്തേര്. ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റിയാണ് റിയാദില്‍ ഓണത്തേര്-2025 എന്ന പേരില്‍ ഓണാഘോഷം ഒരുക്കിയത്. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ ഒരുക്കിയ വിഭവ സമൃദ്ധമായ ഓണസദ്യയില്‍ ഒഐസിസി പ്രവര്‍ത്തകരും കുടുംബാംഗങ്ങളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് നസീര്‍ ഹനീഫ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. ബാലുക്കുട്ടന്‍ അമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. കുഞ്ഞി കുമ്പള, ഷിഹാബ് കൊട്ടുകാട്, റഹ്മാന്‍ മുനമ്പത്ത്, മജീദ് ചിങ്ങോലി, അബ്ദുല്‍ സലീം അര്‍ത്തിയില്‍, ഫൈസല്‍ ബാഹസ്സന്‍, നവാസ് വെള്ളിമാടുകുന്ന്, നാസര്‍ ലെയ്‌സ്, റഫീഖ് വെമ്പായം, സക്കിര്‍ ദാനത്ത്, സെയ്ഫ് കായംകുളം, കരിം കൊടുവള്ളി, അഷ്‌റഫ് മേചേരി, ബഷീര്‍ കോട്ടയം, റഫീഖ് വെമ്പായം, സിദ്ധീഖ് കല്ലുപ്പറമ്പന്‍, അമീര്‍ പ!ട്ടണത്ത്, ഷാജി മഠത്തില്‍, നസീര്‍ഖാന്‍ അസ്മാസ്, മാത്യു ജോസ്, വനിതാ വേദി പ്രതിനിധികളായ മൃദുല വിനീഷ്, ജാന്‍സി പ്രഡിന്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പ്രോഗ്രാം കണ്‍വീനര്‍ നിസാര്‍ പള്ളിക്കശേരില്‍, പ്രോഗ്രാം കോഡിനേറ്റര്‍ ഷംനാദ് കരുനാഗപ്പള്ളി, അഖിനാസ് കരുനാഗപ്പള്ളി, കബീര്‍ മലാസ്, ബിനോയ് മത്തായി, ഷാലു, മജീദ് മൈത്രി, സാബു കല്ലേലിഭാഗം, നിസാം കുന്നിക്കോട്, ശ്രീജിത്ത് കോലോത്ത്, രെഞ്ചു രാജു, റിയാദ് ഫസലുദീന്‍, ഷാജി റാവുത്തര്‍, ജയന്‍ മാവിള, ജോസ് കടമ്പനാട്, സന്തോഷ് കുമാര്‍, ഹരി, ജോജി ബിനോയ്, നിധി സാബു, മോലിഷ സജി, ഹുസിന നിസാം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

അല്‍ത്താഫ് കാലിക്കറ്റ്, ഷിജു പത്തനംതിട്ട, ജാനറ്റ്, ഷോളി, സഫ ഷിറാസ്, ഫിദ ഫാത്തിമ, എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേള അരങ്ങേറി. ദിവ്യാ ഭാസ്‌കരന്‍, ആനന്ദ ലക്ഷ്മി എന്നിവരുടെ സെമി ക്ലാസിക്കല്‍ നൃത്തനൃത്യങ്ങള്‍, ആരവി ഡാന്‍സ് അക്കാഡമിയുടെ തിരുവാതിര, സിനിമാറ്റിക് ഡാന്‍സ് എന്നിവയും അരങ്ങേറി. ശ്രയ വിനീത് അവതരാകയായിരുന്നു. ജനറല്‍ സെക്രട്ടറി അലക്‌സ് കൊട്ടാരക്കര സ്വാഗതവും ജോ. ട്രഷറര്‍ അലക്‌സാണ്ടര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top