
റിയാദ്: പ്രവാസി കൂട്ടായ്മ നന്മ കരുനാഗപ്പള്ളി ജീവകാരുണ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് ഹ്യൂമാനിറ്റി ഐക്കണ്‍ പുരസ്‌കാരം നല്‍കി ആദരിക്കുന്നു. യുഎഇ കേന്ദ്രമായി ആയിരക്കണക്കിന് മൃതദേഹങ്ങള്‍ ദേശ ഭാഷാ വ്യത്യാസമില്ലാതെ ജന്മനാട്ടിലെത്തിക്കാന്‍ നേതൃത്വം നില്ക്കുന്ന ‘പരേതരുടെ കൂട്ടുകാരന്‍’ അഷ്‌റഫ് താമരശ്ശേരിയ്ക്ക് നന്മ ഹ്യൂമാനിറ്റി ഐക്കണ്‍ പുരസ്‌കാരം സമ്മാനിക്കും. സ്വന്തം അനാരോഗ്യം വക വെയ്ക്കാതെ ആലംബഹീനരായ രോഗികള്‍ക്കുവേണ്ടി കേരളത്തിലുടനീളം സൗജന്യമായി ഗാനമേളകള്‍ നടത്തുന്ന യുവഗായിക ‘കനിവിന്റെ വാനമ്പാടി’ പ്രിയ അച്ചുവിന് നന്മ ഹ്യൂമാനിറ്റി യൂത്ത് ഐക്കണ്‍ പുരസ്‌കാരംം ആദരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
2020 ഏപ്രില്‍ 10 ന് അസീസിയ ട്രയിന്‍ മാളിലെ നെസ്‌റ്റോ ആഡിറ്റോറിയത്തില്‍ നടക്കുന്ന നന്മോത്സവം 2020 വാര്‍ഷിക സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. സൗദിയിലെ സാമൂഹ്യ, ജീവകാരുണ്യ, മാധ്യമ, ആതുരസേവന രംഗത്ത് മികച്ച സംഭാവന നല്കുന്നവരെയും ആദരിക്കും. ആഘോഷങ്ങളുടെ ഭാഗമായി കലാവിരുന്നും കുട്ടികള്‍ക്കും വനിതകള്‍ക്കുമായി വിവിധ മത്സരങ്ങളും അരങ്ങേറും. നന്മ അംഗവും ചിത്രകാരനുമായ സാബു ഫസലിന്റെ ചിത്ര പ്രദര്‍ശനം അരങ്ങേറുമെന്നും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






