Sauditimesonline

yoga 1
യോഗ ദിനം ആചരിച്ച് റിയാദ് ഇന്ത്യന്‍ എംബസി

പുണ്യ നഗരങ്ങളിലേക്ക് പ്രവേശന നിയന്ത്രണം; ആഭ്യന്തര ഉംറ തീര്‍ത്ഥാടനവും നിര്‍ത്തി

റിയാദ്: കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആഭ്യന്തര ഉംറ തീര്‍ഥാടകര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. മദീനയിലെ മസ്ജിദുന്നബവി സന്ദര്‍ശിക്കുന്നതിനും താല്‍ക്കാലിക വിലക്ക് ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയിലുളള സ്വദേശികള്‍ക്കും വിദേശികള്‍ക്കും മക്ക, മദീന എന്നിവിടങ്ങളിലേക്ക് പ്രവേശനം കര്‍ശനമായി നിയന്ത്രിച്ചിരിക്കുകയാണ്.

ഉംറതീര്‍ത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത് വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തെ 13 പ്രവിശ്യകളില്‍ നിന്നായി പതിനായിരക്കണക്കിന് വിശ്വാസികളാണ് ഓരോ ദിവസവും മക്കയും മദീനയും സന്ദര്‍ശിക്കുന്നത്. താല്‍ക്കാലികമായാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും സ്ഥിതിഗതികള്‍ വിലയിരുത്തി വിലക്ക് പിന്‍വലിക്കുന്ന വിവരം അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top