Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

റിയാദില്‍ തിരുവനന്തപുരം സ്വദേശി മരിച്ചു

റിയാദ്: തിരുവനന്തപുരം വര്‍ക്കല സ്വദേശി റിയാദില്‍ മരിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ചിലക്കൂര്‍ സബീന മന്‍സില്‍ ഷബീര്‍ അബ്ദുല്‍ ഖാദര്‍ നജാഹി (42) ആണ് മരിച്ചത്. പുലര്‍ച്ചെ റബുവയിലെ താമസസ്ഥലത്തായിരുന്നു അന്ത്യം. ദീര്‍ഘകാലമായി റിയാദില്‍ പ്രവാസിയായിരുന്നു. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറാണ്. ജീവകാരുണ്യ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മരണാനന്തര നടപടിക്രമങ്ങള്‍ ഐസിഎഫ് വെല്‍ഫെയര്‍ സെക്രടറി റസാഖ് വയല്‍ക്കരയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

ഷുമേസി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ് മയ്യിത്ത് സൂക്ഷിച്ചിരിക്കുന്നത്. തുഫൈല്‍ എ കെ ആണ് പിതാവ്. മാതാവ് അസീമാ ബീവി. ഭാര്യ: അന്‍സി എന്‍. നാലു വയസ്സുള്ളമകനുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top