
റിയാദ്: വിദേശ ജോലി അവസാനിപ്പിച്ച് നാട്ടിലെത്തുന്ന പ്രവാസികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ചികിത്സ ഉറപ്പാക്കുന്ന വിധം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതി ഭേദഗതി ചെയ്യണമെന്ന് നവോദയ റിയാദ് ബത്ഹ യൂണിറ്റ് സമ്മേളനം. ഇന്ത്യയിലാദ്യമായി പ്രവാസി മെഡിക്കല്‍ ഇന്‍ഷുറന്‍സ് നടപ്പാക്കിയ ഇടതുപക്ഷ സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. അതിലെ ന്യുനതകള്‍ പരിഹരിച്ച് പ്രവാസികള്‍ ഗുണഭോകതാക്കളായി മാറണം -മുഹമ്മദ് സലിം അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.

സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം ഷൈജു ചെമ്പൂര് ഉദ്ഘാടനം ചെയ്തു. വിക്രമലാല്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ കലാം പ്രവര്‍ത്തന റിപ്പോര്‍ട്ടും രവീന്ദ്രന്‍ പയ്യന്നൂര്‍ സംഘടനാ റിപ്പോര്‍ട്ടും കുമ്മിള്‍ സുധീര്‍ രാഷ്ട്രീയ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സുകു ക്രയോണ്‍ അനുശോചന സന്ദേശവും യാസര്‍ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. അനില്‍ മണമ്പൂര്‍, ഹക്കീം, നാസ്സര്‍ പൂവാര്‍, അയൂബ് കരൂപ്പടന്ന, ബിജു കൃഷ്ണന്‍, റസ്സല്‍, ഷാജഹാന്‍ ചാവക്കാട്, അനി മുഹമ്മദ്, അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇസ്മായില്‍ കണ്ണൂര്‍ സ്വാഗതവും കലാം നന്ദിയും പറഞ്ഞു.

നാസ്സര്‍ പൂവാര്‍ (പ്രസിഡണ്ട്), അനില്‍ മാട്ടൂല്‍, ഗിരീഷ് (വൈസ് പ്രസിഡന്റ്‌സ്), അബ്ദുല്‍ കലാം (സെക്രട്ടറി), റസ്സല്‍, ഷാജഹാന്‍ ചാവക്കാട് (ജോയിന്റ് സെക്രട്ടറിമാര്‍), അനി മുഹമ്മദ് (ഖജാന്‍ജി) എന്നിവര്‍ ഭാരവാഹികളായ 15 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയെയും സമ്മേളനംതെരഞ്ഞെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






