Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

നാസര്‍ നാഷ്‌കോയുടെ ‘എന്റെ അവസാനത്തെ കവിതകള്‍’ പ്രകാശനം ചെയ്തു

ഷാര്‍ജ: റിയാദില്‍ പ്രവാസിയായിരുന്ന നാസര്‍ നാഷ്‌കോയുടെ കവിതാ സമാഹാരം ‘എന്റെ അവസാനത്തെ കവിതകള്‍’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രകാശനം ചെയ്തു. സമൂഹിക പ്രവര്‍ത്തകയും ദുബായ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റുമായ അജിത അനീഷ് പ്രകാശനം നിര്‍വ്വഹിച്ചു. എഴുത്തുകാരി അബ്ദിയ ഷെഫീന ഏറ്റുവാങ്ങി.

ബഷീര്‍ തിക്കോടി പ്രോഗ്രാം അവതാരകനായിരുന്നു. വി.ടി. കുരീപ്പുഴ പുസ്തക പരിചയം നടത്തി. സിനിമ താരം ദേവിക, എഴുത്തുകാരി ഹണി ഭാസ്‌കര്‍, കൈരളി ടി വി ഡയറക്ടര്‍ ടി ആര്‍ അജയന്‍, ഡയറക്ടര്‍ ഷാജി, ഗീത മേനോന്‍, സിനിമ പ്രവര്‍ത്തകന്‍ ഇര്‍ഷാദ് ഇക്ബാല്‍, അഷ്‌റഫ് കച്ചേരി, ഹരിതം പബ്ലിഷേഴ്‌സ് എംഡി പ്രതാപന്‍ തായാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

26 കവിതകള്‍ അടങ്ങിയ കവിതാ സമാഹാരം ജാതി, മതം, നിറം, ദേശ, ഭാഷ വ്യത്യാസങ്ങളില്ലാത്ത കേരള സംസ്‌കാരം, യുദ്ധ കെടുതികളില്‍ അലയുന്ന പാലസ്തീയന്‍ ജനതയോടുളള ഐക്യദാര്‍ഢ്യം, കര്‍ണാടകയിലെ ദേവദാസി സമ്പ്രദായത്തില്‍ തിരുത്തപ്പെടേണ്ട വിശ്വാസങ്ങള്‍, ലഹരി തകര്‍ക്കുന്ന ജീവിതം തുടങ്ങി സാമൂഹിക, സാംസ്‌കാരിക വിഷയങ്ങളാണ് കവിതകളുടെ ഉളളടക്കം. ഹരിതം ബുക്‌സ് ആണ് പ്രസാധകര്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top