
റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി.)സൗദി ഈസ്റ്റ് നാഷനല്‍ കമ്മറ്റിയുടെ ‘നോടെക്’ എക്‌സലന്‍സി പുരസ്‌കാരം ഡോ. ഗൗസല്‍ അസം ഖാന്. അല്‍ അഹ്‌സ കിംഗ് ഫൈസല്‍ യൂണിവേഴ്‌സിറ്റി അപ്ലൈഡ് മെഡിക്കല്‍ സയന്‍സ് കോളേജിലെ ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസറും ചാര്‍ട്ടേഡ് സയന്റിസ്റ്റുമാണ്. റിയാദ് അസീസിയ്യ ഗ്രേറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന നോടെക് പ്രദര്‍ശന വേദിയിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്

വിജ്ഞാന-സാങ്കേതിക രംഗത്ത് സൗദിയുടെ മുന്നേറ്റത്തിനും വളര്‍ച്ചക്കുമൊപ്പം ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് ദിശാബോധം നല്‍കുന്നതിന് ആര്‍.എസ്.സിയുടെ പഠന, ഗവേഷണ മേഖലകളില്‍ ഡോ. ഖാന്റെ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രവാസി യുവാക്കള്‍ക്കും പ്രൊഫഷണലുകള്‍ക്കും പ്രചോദനമാണെന്ന് ജൂറി വിലയിരുത്തി.

ടൈപ്പ് 2 പ്രമേഹത്തിനുള്ള വാക്‌സിന്‍ ഉള്‍പ്പെടെ നിരവധി യു.എസ്. പേറ്റന്റുകള്‍ ഡോ. ഗൗസല്‍ അസം ഖാന്‍ നേടിയിട്ടുണ്ട്. കൂടാതെ, മെറ്റബോളിക് അസന്തുലിതാവസ്ഥകളും എന്‍ഡോതീലിയല്‍ ഡിസ്ഫങ്ഷനും സംബന്ധിച്ച ഗവേഷണങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ചു. ഇന്‍സുലിന്‍ റെസിസ്റ്റന്‍സ്, ത്രോംബോസിസ്, പ്രീഎക്ലാംപ്‌സിയ മേഖലകളിലെ സംഭാവനകള്‍ക്ക് ചാര്‍ട്ടേഡ് സയന്റിസ്റ്റ്, എഫ്ആര്‍എസ്ബി, എഫ്ആര്‍എസ്എം, ഐഎഫ്‌യുപിഎസ് ഫെലോഷിപ്പ് തുടങ്ങി നിരവധി ബഹുമതികള്‍ നേടയ. പ്രഭാഷകന്‍, നൂറിലധികം അന്താരാഷ്ട്ര ഗവേഷണ പ്രബന്ധങ്ങള്‍, ഇന്ത്യ, കാനഡ, സൗദി അറേബ്യ എന്നിവിടങ്ങളിലെ പ്രധാന ഗവേഷണ ഗ്രാന്റുകള്‍ എന്നിവയും അദ്ദേഹത്തിന്റെ നേട്ടങ്ങളാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






