
റിയാദ്: ഒതുക്കുങ്ങല്‍ പഞ്ചായത്ത് കെഎംസിസി ‘തരംഗ്’ ക്യാമ്പയിന്‍ സമാപിച്ചു. ബത്ഹയിലെ നൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രസിഡന്റ് അനീസ് എന്‍പി അധ്യക്ഷത വഹിച്ചു. നജ്മുദ്ദീന്‍ അരീക്കന്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ കെഎംസിസി ‘സ്വത്വം, സമന്വയം, അതിജീവനം’ എന്ന പ്രമേയത്തില്‍ നടക്കുന്ന ‘റൂട്ട്-106’ പഞ്ചായത്ത് സമ്മേളനങ്ങളുടെ ഭാഗമായാണ് ‘തരംഗ് ‘ സംഘടിപ്പിച്ചത്.

പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തനം മണ്ഡലം ഓര്‍ഗനൈസിങ് സെക്രട്ടറി ഷബീര്‍ അലി ജാസ് വിശദീകരിച്ചു.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ പികെ നവാസ് മുഖ്യപ്രഭാഷണം നടത്തി. അഷ്‌റഫ് തങ്ങള്‍, ഉസ്മാനലി പാലത്തിങ്ങല്‍, ഷുഹൈബ് പനങ്ങാങ്ങര, മുഹമ്മദ് വേങ്ങര, ഷെരീഫ് അരീക്കോട്, സഫീര്‍ തിരൂര്‍, കെ കെ കോയാമു ഹാജി, നവാസ് കുറുങ്ങാട്ടില്‍, അഷ്‌റഫ് ടി ടി, ഇ എ മജീദ് എന്നിവര്‍ പ്രസംഗിച്ചു.

മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കാലിഫ് മാപ്പിള കലോത്സവത്തില്‍ മികച്ച പ്രകടനം നടത്തിയവര്‍ക്കുള്ള ഉപഹാരങ്ങള്‍ സമ്മാനിച്ചു. നാഷണല്‍ കമ്മിറ്റി സുരക്ഷ പദ്ധതിയുടെ പഞ്ചായത്ത് തല ഉല്‍ഘാടനം ശരീഫ് വടക്കന് അംഗത്വം നല്‍കി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍ നിര്‍വഹിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികളായ അബ്ദുല്‍ ഹഫീസ്, നാസര്‍ പൈനാട്ടില്‍, അന്‍സിഫ് അബ്ദുല്‍ അസീസ് എന്നിവര്‍ക്കു ഉപഹാരം സമ്മാനിച്ചു. അഷ്‌റഫ് കല്‍പകഞ്ചേരി, സത്താര്‍ താമരത്ത്, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, റഫീഖ് മഞ്ചേരി,സിറാജ് മേടപ്പില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. അഷ്‌റഫ് കെ കെ, സഫീര്‍ മോന്‍ എടയാടന്‍, ഖാലിദ് കൊന്നാത്ത്, മുഷ്ത്താഖ് ടി,സിദ്ധീഖ് പുതിയത്ത്പുറായ, അബ്ബാസ് കുറ്റൂര്‍, അബ്ദുല്‍സലാം എ കെ, അബ്ദുല്‍ ഖാദര്‍ കോയിസ്സന്‍, ഇസ്മായില്‍ കെ കെ, ജാഫര്‍ കുരുണിയന്‍, നിയാസ് എം കെ, ഫക്രുദീന്‍ കെ, സാദിഖ് കെ കെ,സുബൈര്‍ പൊട്ടിക്കല്ല്, അഷ്‌റഫ് പൂഴിത്തറ, ഇസ്ഹാഖ് കെ എം എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി അഷ്‌റഫ് കുരുണിയന്‍ സ്വാഗതവും കോര്‍ഡിനേറ്റര്‍ റഹീം കുരുണിയന്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






