റിയാദ്: വാര്‍ത്ത ചാനലുകളായ മീഡിയ വണ്‍, ഏഷ്യനെറ്റ് ചാനലുകള്‍ക്ക് രണ്ടു ദിവസത്തേക്ക് ഏര്‍പെടുത്തിയ വിലക്ക് അപലപനീയമാണെന്നും എത്രയും വേഗം വിലക്ക് നീക്കണമെന്നും ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സത്യസന്ധമായി വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നിട്ടുള്ള ചാനലുകളാണ് മീഡിയ വണും ഏഷ്യാനെറ്റും. ഡല്‍ഹിയില്‍ സംഭവിച്ചത് ഭയംകൂടാതെ രണ്ടു ചാനലുകളും പ്രേക്ഷകരില്‍ എത്തിച്ചു. ഭയപ്പെടുത്തി വാര്‍ത്താ ചാനലികളെ സര്‍ക്കാരിന്റെ വരുതിയിലാകാനുള്ള ശ്രമമമാണ് നടക്കുന്നത്. സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നു കാണിക്കുക എന്നുള്ളത് ജനാധിപത്യത്തില്‍ മാധ്യമ ധര്‍മമാണ്. മറ്റു മാധ്യമങ്ങള്‍ക്കു താകീതു നല്‍കാനാണ് ഫാസിസ്റ്റു സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത് സര്‍ക്കാരിന് തിരിച്ചടിയാകും. സര്‍ക്കാരിനെ എതിര്‍ക്കുന്നവരെ ജയിലിലടക്കാനും അവരുടെ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി ഇല്ലാതാക്കാനും ശ്രമിക്കുന്ന നടപടിക്കെതിരെ ജനാധിപത്യ ബോധമുള്ള മുഴുവന്‍ ജനങ്ങളും മുന്നോട്ട് വരണമെന്നും സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സമൂഹത്തിനു മുന്‍പില്‍ നാണം കെട്ടാണ് ഇന്ത്യന്‍ ജനത നില്കുന്നത്. ഡല്‍ഹിയില്‍ നടന്നത് ആസൂത്രിതമായ കലാപമാണ്. അത് ആസൂത്രണം ചെയ്തവര്‍ പുറത്തു ഇറങ്ങി നടക്കുകയൂം കലാപം സത്യ സന്ധ്യമായി റിപ്പോര്‍ട് ചെയ്ത ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതും നെറികേടാണ്. ആര്‍. എസ്. എസിനെതിര് പറഞ്ഞാല്‍ ഇതായിരിക്കും സ്ഥിതി എന്ന സന്ദേശം നല്കാന്‍ മാത്രമാണ് നടപടിയെന്നും സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇതനുവദിക്കരുതെന്നും ഇതിനെതിരെ ശക്തമായി ജനാതിപത്യ ശക്തികള്‍ രംഗത്ത് വരണമെന്നും സെന്‍ട്രല്‍ കമ്മിറ്റ ആവശ്യപെട്ടു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






