Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

പെരുമ്പാവൂര്‍ കൂട്ടായ്മ ഫാമിലി ടൂര്‍

റിയാദ്: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ (പിപിഎആര്‍) അംഗങ്ങളും കുടുംബാംഗങ്ങളും ‘വണ്‍ ഡേ ഫാമിലി ടൂര്‍’ സംഘടിപ്പിച്ചു.യുനെസ്‌കോ പൈതൃക നഗരമായ ദിരിയ്യ, അല്‍ ഉയൈന പാര്‍ക്ക്, സാദുസ് ഹെറിറ്റേജ് വില്ലേജ്, സാദുസ് ഡാം, പ്രകൃതിയുടെ അത്ഭുതമായ ഹിഡന്‍ കേവ്, ലോകത്തിന്റെ അറ്റം എന്നറിയപ്പെടുന്ന എഡ്ജ് ഓഫ് ദ വേള്‍ഡ് എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. സഞ്ചാരികള്‍ക്ക് അറിവും വിനോദവും സമന്വയിച്ച അനുഭവമായിരുന്നു യാത്ര.

കോര്‍ഡിനേറ്റര്‍മാരായ അലി വാരിയത്ത്, മജീദ് പാറക്കല്‍, പ്രസിഡന്റ് സാജു ദേവസ്സി, സെക്രട്ടറി കുഞ്ഞു മുഹമ്മദ് ചുള്ളിക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സന്ദര്‍ശിച്ച വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ചരിത്രവും പ്രത്യേകതകളും സംബന്ധിച്ച് കരീം കാനാമ്പുറം വിശദീകരിച്ചു. യാത്രയില്‍ ക്വിസ് പരിപാടി, സിയാവുദ്ധീന്റെ നേതൃത്വത്തില്‍ കലാപരിപാടികള്‍ എന്നിവയും അരങ്ങേറി.
ഹാരിസ് മേതല, മിഥുലാജ്, അഷ്‌കര്‍, സ്വാലിഹ്, അബ്ദുല്‍ ജലീല്‍, അബ്ദുല്‍ റഹീം, ഷിനാജ് പറമ്പില്‍, ജിഷ്ണു, റഹീം വടക്കന്‍, അഭിജിത്, ഷാരോണ്‍, സഫറുദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top