Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

‘ഇവാ’ കുടുംബ സംഗമവും വിന്റര്‍ ഫെസ്റ്റും

റിയാദ്: ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവാ) കുടുംബ സംഗമവും വിന്റര്‍ ഫെസ്റ്റും വിവിധ പരിപാടികളോ ൈഅരങ്ങേറി. ബദിയാ വാദിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കേക്ക് മുറിച്ചു ശിശുദിനവും ആഘോഷിച്ചു. പ്രസിഡണ്ട് ആന്റണി വിക്ടര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് ഗോപിനാഥന്‍, ട്രഷറര്‍ നിസാര്‍ മുസ്തഫ, ചാരിറ്റി കണ്‍വീനര്‍ സിജു പീറ്റര്‍, രക്ഷാധികാരികളായ സുരേഷ് ആലപ്പുഴ, ഹാഷിം ചീയാംവേലില്‍, ടി.എന്‍.ആര്‍ നായര്‍, കിഷോര്‍ കുമാര്‍, ബിജു പാതിരപള്ളി, ആസിഫ് ഇഖ്ബാല്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.

സുരേഷ് ആലപ്പുഴ, കിഷോര്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇവാ കുടുംബ അംഗങ്ങളായ ബിബിന്‍ പി.ടി, അന്‍സര്‍ ആലപ്പുഴ, ഫൈസല്‍ അഹമ്മദ്, ഉദയകുമാര്‍, രേണു സുരേഷ്, നാഷിറാ സുഹൈല്‍, ഷെറിന്‍ രാജേഷ് എന്നിവര്‍ സംഗീത വിരുന്നൊരുക്കി. ശ്രീലക്ഷ്മി രാജേഷ്, അദീനാ രാജേഷ് എന്നിവര്‍ നൃത്തനൃത്യങ്ങളും അവതരിപ്പിച്ചു.

ജയരാജ് വിജയന്‍, ഹാഷിം, ഷാജി പുന്നപ്ര, ഫാരിസ് സെയ്ഫ്, താഹിര്‍ കക്കാഴം, സിറില്‍ തോമസ്, അന്‍വര്‍ ഇക്ബാല്‍, ബിന്ദു സാബു എന്നിവര്‍ നേതൃത്വം നല്‍കി. ഹരി നായര്‍, ജുഗല്‍ ജബ്ബാര്‍, നൂറുദ്ധീന്‍, സജീമ, സുഹൈല്‍, അരുണ്‍ കുമാര്‍, വരുണ്‍ വര്‍ഗീസ്, രാജേഷ് ഫെലിക്‌സ്, സാബു പുത്തന്‍പുരയ്ക്കല്‍, അമല്‍ കാരിച്ചാല്‍ ഉല്ലാസ്, ഫിറോസ്, അജിന്‍ സിബി, റീന സിജു, സീന നിസാര്‍, പ്രവീണ രാജേഷ്, മായ ജയരാജ് എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top