
ദമ്മാം: അഭിനേതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തില്‍ നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു. മലയാളി മനസ്സിന്റെ തുടിപ്പുകള്‍ തിരിച്ചറിഞ്ഞു തൂലിക ചലിപ്പിച്ച മലയാള സിനിമയിലെ ഇതിഹാസതാരമായി മാറിയ പ്രതിഭയായിരുന്നു ശ്രീനിവാസന്‍.

കച്ചവട സിനിമയില്‍ സാധാരണ പ്രേക്ഷകന്‍ കണ്ടു ശീലിച്ച പുരുഷ സൗന്ദര്യത്തിന്റെയും ആണത്വത്തിന്റെയും മാതൃകകളോ, താരപ്പകിടിന്റെ മോടിയോ ഒരിയ്ക്കലുമില്ലാത്ത താരമായിരുന്നു ശ്രീനിവാസന്‍. എന്നാല്‍ പ്രതിഭയും കഠിനാധ്വാനവും കൊണ്ട് അതിനെയെല്ലാം മറികടക്കുക മാത്രമല്ലനായകനായ സിനിമകള്‍ക്ക് വിജയം ഉറപ്പു വരുത്താനും അദ്ദേഹത്തിന് കഴിഞ്ഞു. പാവം പാവം രാജകുമാരന്‍, പൊന്മുട്ടയിടുന്ന താറാവ്, തലയണമന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, ആനവാല്‍മോതിരം, മകന്റെ അച്ഛന്‍, അറബിക്കഥ, പാസ്സഞ്ചര്‍, കഥ പറയുമ്പോള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഹിറ്റായത് അതിന് തെളിവാണ്.

കുറവുകളെ പരിഹാസത്തിന്റെ രസം പകര്‍ന്നു അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങള്‍ മലയാളിയുടെ അപകര്‍ഷബോധത്തെയും, രാഷ്ട്രീയബോധത്തെയും സ്വാധീനിച്ചു. സന്ദേശം മുതല്‍ ഞാന്‍ പ്രകാശന്‍ വരെയുള്ള സിനിമകളില്‍ എഴുതിയ ആക്ഷേപഹാസ്യം സമൂഹം ചര്‍ച്ച ചെയ്‌തെന്നും നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






