Sauditimesonline

VANITHA OICC SAIFUNISA
റമദാന്‍ മജ്‌ലിസും അത്താഴ സംഗമവും

റിംല വാര്‍ഷികം: സംഗീത വിരുന്നൊരുക്കാന്‍ നജീം അര്‍ഷദ്–അനുശ്രീ ടീം; പോസ്റ്റര്‍ പ്രകാശനം

റിയാദ്: സംഗീത വിരുന്നൊരുക്കാന്‍ പിന്നണി ഗായകരായ നജീം അര്‍ഷദും അനുശ്രീയും ഏപ്രില്‍ 10ന്‌ റിയാദിലെത്തുന്നു. റിയാദ് ഇന്ത്യന്‍ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്‍ (റിംല) 8-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സംഗീത നിശ. പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം വര്‍ണ്ണാഭമായ പരിപാടികളോടെ ഷോല അല്‍ വഫ ഓഡിറ്റോറിയത്തില്‍ നടന്നു. പോസ്റ്റര്‍ പ്രകാശനം മുഖ്യ പ്രായോജകരായ ടിഎസ്ടി മെറ്റല്‍സ് ഡയറക്ടര്‍മാരായ മധു പട്ടന്നൂരും റൈഷ മധുവും ചേര്‍ന്നു നിര്‍വഹിച്ചു. പ്രസിഡന്റ് ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.

നാട്ടില്‍ നിന്നുളള മ്യൂസിക് ബാന്‍ഡ്, റിംല കലാകരന്‍മാര്‍ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ലൈവ് ഓര്‍ക്കേസ്ട്ര പരിപാടിയെ കൂടുതല്‍ മികവുറ്റതാക്കുമെന്ന് ഷോ ഡയരക്ടര്‍ സുരേഷ് ശങ്കര്‍പറഞ്ഞു. സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുക്കാട്, ഒഐസിസി പ്രസിഡന്റ് സലീം കളക്കര, ഫോര്‍ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്തു, എം കെ ഫുഡ്‌സ് എംഡി ഷാനവാസ്, റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രതിനിധി ഷിബു ഉസ്മാന്‍, ശങ്കര്‍ കേശവന്‍, പദ്മിനി നായര്‍, ഡോ. ജയചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി അന്‍സാര്‍ ഷ സ്വാഗതവും ജോയിന്റ് സെക്രട്ടറി ശ്യാം സുന്ദര്‍ നന്ദിയും പറഞ്ഞു.

ഗായകരായ ശ്യാം സുന്ദര്‍, അന്‍സാര്‍ ഷാ, വിനോദ് വെണ്മണി, അഫ്‌സര്‍, അജാസ്, വൈഭവ്, ആദിത്യ,സാനന്ദ് രാജന്‍, നിഷ ബിനീഷ്, കീര്‍ത്തി രാജന്‍, റീന ടീച്ചര്‍, ദിവ്യ പ്രശാന്ത്, ദേവിക ബാബുരാജ്, അക്ഷിക മഹേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഗാനസന്ധ്യ അരങ്ങേറി. ലീന ബാബുരാജ്, റജീന ബിനു, വിധു ഗോപകുമാര്‍, നിഷ ബിനേഷ്, കീര്‍ത്തി രാജന്‍, രശ്മി ഷാജി, മീര മഹേഷ്, ധന്യ പ്രശാന്ത് എന്നിവരുടെ ഫ്യൂഷന്‍ തിരുവാതിരയും അരങ്ങേറി. അദ്വിക മഹേഷിന്റെ സിനിമറ്റിക് ഡാന്‍സ്, വിധു ഗോപകുമാര്‍, ദേവിക ബാബുരാജ് എന്നിവരുടെ സെമി കഌസിക്കല്‍ ഡാന്‍സും അവതരിപ്പിച്ചു. റിംല മ്യൂസിഷ്യന്‍മാരയ സന്തോഷ് തോമസ്, തോമസ് പൈലന്‍, ജേക്കബ്. ജെ. ജെ, ബിജു ഉതുപ്, ആദിത്യ എന്നിവര്‍ അവതരിപ്പിച്ച ഫ്യൂഷന്‍ നവ്യാനുഭവമായി.

ആയ രാജന്‍ മാത്തൂര്‍,ശരത് ജോഷി, ഗോപു ഗുരുവായൂര്‍, ബിനീഷ് രാഘവന്‍, ബിനു ശങ്കരന്‍, ഷാന്‍,അശ്വിന്‍, ഷാജീവ്, മഹേഷ്, സനില്‍, സലീം, പ്രശാന്ത് എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി. ഹരിത അശ്വിന്‍, അക്ഷിക മഹേഷ് എന്നിവര്‍ അവതാരകരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top