Sauditimesonline

sms group
രാജ്യങ്ങള്‍ പലതെങ്കിലും ഹൃദയം ഒന്ന്; ഷിഫയില്‍ തൊഴിലാളികളുടെ സൗഹൃദ ഇഫ്താര്‍

ദേശപ്പെരുമ വിളംബരം ചെയ്തു റിയാദ് ഇന്ത്യന്‍ എംബസിയില്‍ റിപ്പബ്ലിക് ദിനാഘോഷം

റിയാദ്: ദേശപ്പെരുമയും ഐക്യ കാഹളവും വിളംബരം ചെയ്തു ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം റിയാദ് ഇന്ത്യന്‍ എംബസിയില്‍ ആഘോഷിച്ചു. എംബസി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി അഞ്ഞൂറിലധികം പേര്‍ പങ്കെടുത്തു.

ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന്‍ദേശീയ പതാക ഉയര്‍ത്തി. രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യത്തെയും വിദേശ ഇന്ത്യക്കാരെയും അഭിസംബോധന ചെയ്ത് സന്ദേശം അംബാസഡര്‍ പങ്കുവച്ചു. ദേശീയഗാനാലാപനവും മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചനയും നടന്നു.

‘വന്ദേമാതര’ സ്മരണയും ദേശഭക്തി തുളുമ്പുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറി. സ്‌കൂള്‍ വിദ്യാര്‍ഥികളും മലയാളി കൂട്ടായ്മ അംഗങ്ങളും അവതരിപ്പിച്ച നൃത്തനൃത്തങ്ങളും ദേശഭക്തിഗാനങ്ങളും ശ്രദ്ധേ നേടി. ‘വന്ദേമാതരം’ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക കലാപ്രകടനങ്ങളും ഒരുക്കിയിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top