Sauditimesonline

5-2 city flower
കരുതലിന്റെ തൂവെള്ളപ്പൂക്കള്‍; സ്‌നേഹാദരങ്ങളില്‍ വിരിഞ്ഞ് സിറ്റി ഫ്‌ളവര്‍

‘പുതുയുഗ യാത്ര’യ്ക്ക് റിയാദില്‍ ഐക്യദാര്‍ഢ്യം; ആവേശംപകര്‍ന്ന് മലപ്പുറം ഒഐസിസി

റിയാദ്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന ‘പുതുയുഗ യാത്ര’ മലപ്പുറം ജില്ലയില്‍ പ്രവേശിച്ചതിന്റെ ആവേശം റിയാദിലും. ഒ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ഇതിന്റെ ഭാഗമായി ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചത്. ഒ.ഐ.സി.സി. ആസ്ഥാനം സബര്‍മതിയില്‍ നടന്ന സംഗമം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.എ. സലീം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പന്റെ അധ്യക്ഷത വഹിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര, മുന്‍ പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, ഗ്ലോബല്‍ കമ്മിറ്റി അംഗങ്ങളായ നൗഫല്‍ പാലക്കെടാന്‍, റസാഖ് പൂക്കോട്ടുംപാടം, ജില്ലാ കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന രഘുനാഥ് പറശിനിക്കടവ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

കേരളത്തിലെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുളള പോരാട്ടത്തിന് പ്രവാസലോകത്തിന്റെ പൂര്‍ണ്ണ പിന്തുണ സംഗമം വാഗ്ദാനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സക്കീര്‍ ദാനത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി ജംഷാദ് തുവ്വൂര്‍, അമീര്‍ പാണ്ടിക്കാട് , ബഷീര്‍ കോട്ടക്കല്‍, അന്‍സാര്‍ വാഴക്കാട്, ഷമീര്‍ വണ്ടൂര്‍, വനിതാ വേദി ട്രഷറര്‍ സൈഫുന്നിസ സിദ്ധീഖ്, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് വാഹീദ് വാഴക്കാട്, മീഡിയ കോര്‍ഡിനേറ്റര്‍ അലി അഹമ്മദ് ആസാദ്, ഉമര്‍ അലി അക്ബര്‍, അന്‍സാര്‍ നൈതല്ലൂര്‍, മുജീബ് സി.ഡി, ജില്ലാ ട്രഷറര്‍ ഷറഫു ചുറ്റന്‍, ജലീല്‍ തിരൂര്‍, ഷാജു തുവ്വൂര്‍, പ്രഭാകരന്‍, ഉണ്ണി വാഴയൂര്‍, ബനൂജ്, അക്ബര്‍ ഷാ, ഇസ്മായില്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top