
റിയാദ്: റമദാനില്‍ ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ച് സൗദിയിലെ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ്. റമദാന്‍ ഇനാം എന്ന പേരില്‍ എല്ലാ ദിവസവും വൈകീട്ട് നാലിന് അടുത്ത ദിവസം ലഭ്യമാകുന്ന ഏറ്റവും മികച്ച വില സാമൂഹിക മാധ്യമങ്ങളില്‍ പ്രഖ്യാപിക്കും. ഇത്തരത്തില്‍ റമദാനില്‍ 30 ദിവസവും ഉപഭോക്താക്കളുടെ ദൈനംദിന അവശ്യ വസ്തുക്കള്‍ നെസ്‌റ്റോ സ്‌റ്റോറുകളില്‍ നിന്നു 50 ശതമാനം വരെ വിലക്കിഴിവില്‍ ലഭ്യമാക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പതിനൊന്ന് മാസം നെസ്‌റ്റോ ഗ്രൂപ്പിനെ പിന്തുണച്ച ഉപഭോക്താക്കളോടുളള പ്രതിബദ്ധതയും കടപ്പാടുമാണ് റമദാന്‍ ഇനാം പ്രൊമോഷനിലൂടെ ലഭ്യമാക്കുന്നത്. എല്ലാ കാറ്റഗറിയിലും ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ വിലയാണ് പ്രൊമോഷന്റെ ആകര്‍ഷണം. വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഏറ്റവും മികച്ച ഉത്പ്പന്നം നേടാനുളള അവസരമാണ് ഒരുക്കുന്നത്. ഇതിനു പുറമെ റമദാന്‍ കിറ്റ്, ഇഫ്താര്‍ കിറ്റ് കോംബോ എന്നിവയും ലഭ്യമാണ്.

റമദാന്‍ ഗിഫ്റ്റ് കാര്‍ഡ് ആണ് മറ്റൊരു ആകര്‍ഷണം. മറ്റുളളവര്‍ക്ക് സമ്മാനിക്കാന്‍ കഴിയുന്ന 50 മുതല്‍ 500 റിയാല്‍ വരെയുളള ഗിഫ്റ്റ് കാര്‍ഡ് ഉപയോഗിച്ച് സൗദിയിലെ മുഴുവന്‍ നെസ്‌റ്റോ സ്‌റ്റോറുകളിലും പര്‍ച്ചേസ് ചെയ്യാന്‍ കഴിയുമെന്ന് ചീഫ് മാര്‍ക്കറ്റിംഗ് ഹെഡ് ഫഹദ് മിയോന്‍ പറഞ്ഞു.

റമദാന്‍ ഇനാം പ്രൊമോഷന്റെ തുടക്കത്തില്‍ അവശ്യ വസ്തുക്കള്‍ക്കാണ് മുന്‍ഗണന. രണ്ടാഴ്ച കഴിയുമ്പോള്‍ നാട്ടില്‍ പോകുന്നവര്‍ക്കും ഈദ് ആഘോഷിക്കുന്നവര്‍ക്കും ആവശ്യമായ ഉത്പ്പന്നങ്ങള്‍ മികച്ച വിലയ്ക്ക് ലഭ്യമാക്കാന്‍ കഴിയുന്ന വിധമാണ് റമദാന്‍ ഇനാം തയ്യാറാക്കിയിട്ടുളളതെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ചീഫ് പ്രൊക്യൂര്‍മെന്റ് ഹെഡ് അബ്ദുല്‍ നാസര്‍, കാറ്റഗറി ഹെഡുമാരായ റിയാസ് കാവുങ്ങല്‍, രാജ്കുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






