Sauditimesonline

UDF
സതീശനും കുഞ്ഞാലിക്കുട്ടിയും അഭിസംബോധന ചെയ്യും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

‘നിഴല്‍ വ്യാപാരികളിലൂടെ’ മികച്ച നവാഗത സംവിധായകന്‍ പുരസ്‌കാരം; ഷാജു വാലപ്പന് സ്വീകരണം

റിയാദ്: രാജസ്ഥാന്‍ രാജ്യന്തര ചലച്ചിത്രമേളയിലും തിരുവനന്തപുരം സത്യജിത്ത് റായ് ഫിലിം ഫൗണ്ടേഷന്‍ അവാര്‍ഡും നേടിയ റിയാദിലെ സാമൂഹിക പ്രവര്‍ത്തകനും വ്യവസായ പ്രമുഖനുമായ ഷിഫ മലയാളി സമാജം രക്ഷാധികാരി ഷാജു വാലപ്പന് സമാജം പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.

റിയാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലായിരുന്നു സ്വീകരണം. സിനിമാ നിര്‍മ്മാണ രംഗത്തെ വിജയത്തിനുശേഷം സംവിധാന രംഗത്തേക്ക് ഷാജു വാലപ്പന്‍ ചുവടുവെച്ചു. ‘നിഴല്‍ വ്യാപാരികളിലൂടെ’ എന്ന ആദ്യ ചിത്രത്തിനാണ് മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടിയത്.

ചടങ്ങില്‍ ഫിറോസ് പോത്തന്‍കോട്, സന്തോഷ് തിരുവല്ല, സാബു പത്തടി, രതീഷ് നാരായണന്‍, ബാബു കണ്ണോത്ത്, പ്രകാശ് ബാബു വടകര, ബിജു മടത്തറ, അലവിക്കുട്ടി, ജിയോ ഷാജി, ജോയില്‍, ഗോപി എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top