
റിയാദ്: സഊദി അറേബ്യ ഉള്‍പ്പെടെ ജിസിസിയിലെ വിവിധ രാജ്യങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസ് ആരംഭിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമഗതാഗതം താറുമാറായ സാഹചര്യത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ ഇന്നലെയാണ് സര്‍വ്വീസ് നടത്തിയത്. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്നലെ 78 വിമാന സര്‍വീസുകള്‍ നടത്തി. ഇവയില്‍ നിശ്ചിത സര്‍വീസുകള്‍ക്കൊപ്പം സ്‌പെഷ്യല്‍ സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടും.

സഊദി അറേബ്യയിലെ ജിദ്ദയിലേക്കും ഒമാനിലെ മസ്‌കത്ത് നഗരത്തിലേക്കും പതിവ് സര്‍വീസുകള്‍ തുടരും. ജിദ്ദയിലേക്കും അവിടെ നിന്ന് തിരിച്ചും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ആറ് സര്‍വീസുകളും നടത്തി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ത്യ-ഒമാന്‍ സെക്ടറില്‍ 12 സര്‍വീസുകളാണ് നടത്തിയത്.

ഇതിന് പുറമെ, യുഎഇയിലേക്കും സഊദിയിലേക്കും ഏകദേശം 60 പ്രത്യേക സര്‍വീസുകള്‍ കൂടി നടത്തും. എയര്‍പോര്‍ട്ട് സ്ലോട്ട് ലഭ്യതയും അധികൃതരുടെ അനുമതിയും ലഭിക്കുന്നതിനനുസരിച്ച് സര്‍വീസ് നടത്താനാണ് തീരുമാനം. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ജിദ്ദയിലേക്ക് എയര്‍ ഇന്ത്യ പ്രത്യേക റൗണ്ട്ട്രിപ്പ് സര്‍വീസുകള്‍ നടത്തും. ഹൈദരാബാദില്‍ നിന്ന് ജിദ്ദയിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് നടത്തുക. കൂടാതെ മുംബൈ, കോഴിക്കോട് എയര്‍പോര്‍ട്ടുകളില്‍ നിന്ന് റിയാദിലേക്കും പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെ തുടര്‍ന്ന് യാത്രക്കാരുടെ ആവശ്യകത പരിഗണിച്ചാണ് അധിക സര്‍വീസുകളെന്ന് വിമാന കമ്പനികള്‍ അറിയിച്ചു. യാത്രക്കാര്‍ മൊബൈല്‍ നമ്പരുകള്‍ ടിക്കറ്റിനൊപ്പം അപ്‌ഡേറ്റ് ചെയ്യണം. യാത്രാ വിവരങ്ങള്‍ മൊബൈലില്‍ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






