Sauditimesonline

obit
മംഗല്യപ്പുടവയുടെ മണം മായും മുന്‍പേ മരണം; നവദമ്പതികള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം

മംഗല്യപ്പുടവയുടെ മണം മായും മുന്‍പേ മരണം; നവദമ്പതികള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം

റിയാദ്: മംഗല്യപ്പുടവയുടെ മണം മാറിയിട്ടയല്ല. ജീവിതത്തിന്റെ പുതുവഴികളില്‍ കൈപിടിച്ചു നടന്ന പ്രിയതമനൊപ്പം നടക്കവേ യുവതിയെ മരണം തട്ടിയെടുത്തു. ഒരാഴ്ച മുന്‍പ് വിവാഹിതയായ വയനാട് വൈത്തിരി സ്വദേശിനി ഹിദ നൗറിന്‍ (23) ആണ് സൗദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത്,

മാതാപിതാക്കളെ കാണാന്‍ അതിയായ ആഗ്രഹത്തിലായിരുന്നു ഭര്‍ത്താവ് യാസീനൊപ്പം റിയാദിലേക്കുളള യാത്ര. ദമ്മാം-റിയാദ് ഹൈവേയില്‍ ഉമ്മുല്‍ അറാറില്‍ വിധി വില്ലനായി. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി തിരിച്ച ഹിദ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

പരിക്കുകളോടെ രക്ഷപ്പെട്ട ഭര്‍ത്താവ് യാസീന്‍ കണ്മുന്നില്‍ പ്രിയതമയുടെ ജീവന്‍ പൊലിയുന്നത് കാണേണ്ടി വന്ന ആഘാതത്തിലാണ്. ഒരാഴ്ച മുന്‍പ് ആഹ്ലാദം നിറഞ്ഞ ആ വീടുകളില്‍ സങ്കടക്കടല്‍ ഇരമ്പുകയാണ്. മകളെ കാണാന്‍ കാത്തിരുന്ന മാതാപിതാക്കള്‍ക്ക് മകളുടെ വേര്‍പാട് ഉള്‍ക്കൊള്ളാനായിട്ടില്ല. നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഹിദയുടെ മയ്യിത്ത് സൗദി അറേബ്യയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top