
റിയാദ്: ആധുനിക കേരളത്തിന്റെ ശില്പികളില്‍ പ്രമുഖരായ ഇഎംഎസിന്റെയും എകെജിയുടെയും ഓര്‍മ്മകള്‍ പുതുക്കി കേളി കലാസാംസ്‌കാരിക വേദി അനുസ്മരണം. ലോകത്തിന് മാതൃകയാകുന്ന വികസന മാതൃകകള്‍ സൃഷ്ടിച്ച് മുന്നേറുന്ന കേരളത്തിന് ഇഎംഎസും എകെജിയും നല്‍കിയ സംഭാവനകള്‍ ഏറെ വിലപ്പെട്ടതാണ്. ഐക്യകേരളം എന്ന ദര്‍ശനം പ്രായോഗികമാക്കുന്നതിലും, കേരളത്തിലെ ആദ്യ മന്ത്രിസഭയെ നയിക്കുന്നതിലും, നവകേരള നിര്‍മ്മാണത്തിന് അടിത്തറ പാകുന്നതിലും ഇഎംഎസ് സൈദ്ധാന്തികവും പ്രായോഗികവുമായ നേതൃത്വം നല്‍കി. അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതില്‍ പാവങ്ങളുടെ പടത്തലവനായി എകെജി വഹിച്ച പങ്ക് പകരം വെക്കാനില്ലാത്തതാണെന്നും അനുസ്മരണ കുറിപ്പില്‍ പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണം, ഒരു തുടര്‍ഭരണം കേരളത്തെ എങ്ങനെ ഉയര്‍ച്ചയിലെത്തിക്കാമെന്നതിന് തെളിവാണ്. ഒരിക്കലും നടപ്പിലാകില്ലെന്ന് കരുതിയ നിരവധി വികസന പദ്ധതികള്‍ യാഥാര്‍ഥ്യമായെന്നും യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ആരംഭിച്ച വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് വരുന്ന തിരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ കേളി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാംഗവുമായ കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.
രക്ഷാധികാരി സമിതി അംഗവും എന്‍ആര്‍കെ കണ്‍വീനറുമായ സുരേന്ദ്രന്‍ കൂട്ടായി, സമിതി അംഗങ്ങളായ സെബിന്‍ ഇഖ്ബാല്‍, ഗീവര്‍ഗീസ് ഇടിച്ചാണ്ടി, കേളി സെക്രട്ടറി സുനില്‍ കുമാര്‍ എസ്, പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട്, കുടുംബവേദി പ്രസിഡന്റ് ശ്രീഷ സുകേഷ്, ട്രഷറര്‍ സീന സെബിന്‍, ചില്ല കോര്‍ഡിനേറ്റര്‍ സുരേഷ് ലാല്‍ എന്നിവര്‍ പ്രസംഗിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സീബ കൂവോട് സ്വാഗതവും ജോസഫ് ഷാജി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






