
റിയാദ്: ‘അനിയത്തിപ്രാവി’ലൂടെ മലയാളി യുവതയുടെ സ്വപ്നനായകനായി വളര്‍ന്ന കുഞ്ചാക്കോ ബോബന്‍ വെള്ളിത്തിരയില്‍ മൂന്ന് പതിറ്റാണ്ടിലേക്ക് ചുവടുവെക്കുന്നു. ചാക്കോച്ചന്റെ 29 വര്‍ഷത്തെ അഭിനയ ജീവിതത്തിന്റെ ആവേശം കടല്‍ കടന്ന് പ്രവാസലോകത്തും ആഘോഷിച്ചു. ചാക്കോച്ചന്‍ ലവേഴ്‌സ് ആന്റ് ഫ്രണ്ട്‌സ് ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റുമായി സഹകരിച്ച് കേക്ക് മുറിച്ചാണ് താരത്തോടുള്ള സ്‌നേഹം പങ്കിട്ടത്.

റൊമാന്റിക് ഹീറോയില്‍ നിന്നു കരുത്തുറ്റ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ അഭിനയ കല അടയാളപ്പെടുത്തിയ കുഞ്ചാക്കോ ബോബന്റെ കരിയറിലെ നാഴികക്കല്ല് ആഘോഷമാക്കാന്‍ നിരവധി ആരാധകരാണ് ഒത്തുചേര്‍ന്നത്. ചാക്കോച്ചന്‍ അനശ്വരമാക്കിയ സിനിമ ഗാനങ്ങള്‍ കോര്‍ത്തിണക്കി സാജിദ് സദ്ദാക്കിന്റെ നേതൃത്വത്തില്‍ ഗാനസന്ധ്യയും അരങ്ങേറി. കുഞ്ചാക്കോ ബോബന്റെ സിനിമാ ജീവിതം ആസ്പദമാക്കി ക്വിസ് മത്സരവും നടന്നു.

പ്രസിഡന്റ് അലക്‌സ് കൊട്ടാരക്കര അധ്യക്ഷത വഹിച്ചു, കോഓര്‍ഡിനേറ്റര്‍ സിയാദ് വര്‍ക്കല, ഗ്രാന്‍ഡ് .ഹൈപ്പര്‍ പ്രതിനിധി സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു. അരുണ്‍കൃഷ്ണ, ദിപു, വിനോദ് കൃഷ്ണ, അഷ്‌റഫ് വാഴക്കാട്, സ്വപ്ന വിനോദ്, ഷാജഹാന്‍ പാണ്ട, അജീഷ, സജീര്‍, ആമി ജൂലി, എടങ ടീം, പ്രണവ്, സാജിദ്, സുധി, സിനി, റഫീഖ്, ജംഹര്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അറിയിച്ചു. . സെക്രട്ടറി സജീര്‍ ചിതറ സ്വാഗതവും ട്രഷറര്‍ നബീല്‍ മുഹമ്മദ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






