
നസ്‌റുദ്ദീന്‍ വി ജെ
റിയാദ്: പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ക്കിടയില്‍ നിര്‍ണ്ണായക നയതന്ത്ര നീക്കങ്ങളുമായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്ഥാനില്‍. ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി പാകിസ്ഥാന്‍, ഒമാന്‍, റഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുകയാണ് ലക്ഷ്യം. അമേരിക്കയുമായി രണ്ടാം വട്ട സമാധാന ചര്‍ച്ചകള്‍ക്ക് കളമൊരുക്കാനുള്ള ഒത്തീതീര്‍പ്പു ചര്‍ച്ചകള്‍ക്കുളള മുന്നൊരുക്കമാണിത്. ഇന്ന് ഇസ്ലാമാബാദില്‍ പാക് ഭരണ നേതൃത്വവുമായി അരാഗ്ചി ചര്‍ച്ച നടത്തും.

അതേസമയം, അമേരിക്ക ഇതിനോട് പ്രതികരിച്ചിട്ടില്ല. മാത്രമല്ല, ട്രംപ് ഭരണകൂടം കര്‍ക്കശമായ നിലപാടാണ് തുടരുകയും ചെയ്യുന്നു. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ യാതൊരു തിരക്കുമില്ല. സമയം അതിവേഗം കടന്നുപോകുന്നു എന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കന്‍ ഉപരോധം തുടരുമെന്നും, ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരായ ഉപരോധത്തില്‍ വിട്ടുവീഴ്ചയില്ലെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും വ്യക്തമാക്കി. അതിനിടെ, ലെബനന്‍-ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ മൂന്നാഴ്ചത്തേക്ക് നീട്ടാന്‍ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്.

യുദ്ധ സാഹചര്യം നിലനില്‍ക്കുന്നതിനിടെ അടച്ചിട്ടിരുന്ന കുവൈത്ത് വ്യോമ പാത നാളെ മുതല്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത് മലയാളികള്‍ ഉള്‍പ്പെടെയുളള പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ്. അതേസമയം, ഇറാഖിലെ ഇറാന്‍ അനുകൂല മിലീഷ്യകള്‍ കുവൈ് അതിര്‍ത്തി പോസ്റ്റുകള്‍ ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം നടത്തിയത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍, ഇറാഖി മിലീഷ്യ നേതാവ് അബു അലാ അല്‍വലായിയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10 മില്യണ്‍ ഡോളര്‍ പാരിതോഷികം അമേരിക്ക പ്രഖ്യാപിച്ചു. നയതന്ത്ര ചര്‍ച്ചകള്‍ നടക്കുമ്പോഴും പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം അതീവ സങ്കീര്‍ണ്ണമായി തുടരുകയാണ്. എന്നാല്‍ അബ്ബാസ് അരാഗ്ചിയുടെ സന്ദര്‍ശനം നയതന്ത്രവഴികള്‍ തുറക്കാന്‍ സഹായിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






