
റിയാദ്: ഈന്തപ്പഴം കയറ്റുമതിയില്‍ സൗദി അറേബ്യക്കു റെക്കോര്‍ഡ് വളര്‍ച്ച. 2025ല്‍ ഈന്തപ്പഴം കയറ്റുമതിയിലൂടെ 1.938 ബില്യണ്‍ റിയാല്‍ വരുമാനം നേടി. 2024നെ അപേക്ഷിച്ച് 14.3 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത.് 2021നെ അപേക്ഷിച്ച് 59.5 ശതമാനം വളര്‍ച്ച നേടിയതായും അധികൃതര്‍ അറിയിച്ചു.

ആഗോള വിപണിയില്‍ സഊദി ഈന്തപ്പഴത്തിന് വര്‍ധിച്ചുവരുന്ന പ്രിയവും ഉല്‍പ്പാദനക്ഷമതയിലുണ്ടായ കുതിച്ചുചാട്ടവുമാണ് നേട്ടത്തിന് പിന്നില്‍. വിഷന്‍ 2030 പദ്ധതി പ്രകാരം സാമ്പത്തിക വൈവിധ്യവല്‍ക്കരണം, ആഭ്യന്തര ഉല്‍പ്പാദനത്തില്‍ കാര്‍ഷിക മേഖലയുടെ സംഭാവന വര്‍ധിപ്പിക്കുക എന്നിവ പ്രധാന ലക്ഷ്യങ്ങളാണ്. ഇതിന്റെ ഫലംകൂടിയാണ് കയറ്റുമതിയില്‍ ഉണ്ടായ വളര്‍ച്ച എന്നാണ് വിലയിരുത്തപ്പെടുന്നത്.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കൃത്യമായ നിരീക്ഷണവും പിന്തുണയും കാര്‍ഷിക രംഗത്ത് നടപ്പിലാക്കിയിട്ടുണ്ട്, ഇതിന്റെ വിജയമാണ് ഈന്തപ്പഴം കയറ്റുമതിയില്‍ ദൃശ്യമായതെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രി അബ്ദുറഹ്മാന്‍ അല്‍ ഫദ്‌ലി വ്യക്തമാക്കി. നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്‍ഡ് ഡേറ്റ്‌സ് ചെയര്‍മാനും അദ്ദേഹമാണ്.

കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ അന്താരാഷ്ട്ര വിപണിയില്‍ കൂടുതല്‍ ഇടം നേടാന്‍ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. നിലവില്‍ 125ലധികം രാജ്യങ്ങളിലേക്ക് സഊദി ഈന്തപ്പഴം കയറ്റുമതി ചെയ്യുന്നുണ്ട്. 2025ല്‍ 37 ദശലക്ഷത്തിലധികം ഈന്തപ്പനകളില്‍ നിന്നായി 1.9 ദശലക്ഷം ടണ്ണിലധികം ഈന്തപ്പഴമാണ് ഉല്‍പ്പാദിപ്പിച്ചത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





