
മക്ക: ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായുള്ള സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ മക്കയില്‍ സന്ദര്‍ശനം നടത്തി. മദീനയില്‍ നിന്ന് ഹറമൈന്‍ ട്രൈനില്‍ മക്കയിലെത്തിയ ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ ആദ്യ സംഘത്തെ അംബാസഡറും ഉദ്യോഗസ്ഥരം ചേര്‍ന്ന് സ്വീകരിച്ചു. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് സൂരി, ഹജ്ജ് കോണ്‍സല്‍ സദഫ് ചൗധരി എന്നിവരും സന്നിഹിതരായിരുന്നു.

ഈ വര്‍ഷം ഹജ്ജ് വേളയില്‍ വലിയൊരു വിഭാഗം ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വേ സേവനം ലഭ്യമാണ്. ജിദ്ദ-മക്ക റൂട്ടുകള്‍ക്ക് പുറമെയാണ് മദീനയിലേക്കും അതിവേഗ റെയില്‍ സേവനം ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ തീര്‍ത്ഥാടകരുടെ യാത്രാ സമയം ഗണ്യമായി കുറയ്ക്കാനും, യാത്ര കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവുമാക്കാനും സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

മക്കയിലെത്തിയ തീര്‍ത്ഥാടകരുടെ താമസ സൗകര്യങ്ങളും മറ്റ് അനുബന്ധ ക്രമീകരണങ്ങളും അംബാസഡര്‍ നേരിട്ട് പരിശോധിച്ചു. തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം ഉറപ്പാക്കാന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ഈ വര്‍ഷം കൂടുതല്‍ പേര്‍ക്ക് അതിവേഗ റെയില്‍വേ സൗകര്യം ലഭ്യമാക്കുന്നത് യാത്രാ ക്ലേശങ്ങള്‍ ഒഴിവാക്കാനും തീര്‍ത്ഥാടനം സുഗമമാക്കാനും സഹായിക്കുമെന്നാണ് ഇന്ത്യന്‍ ഹജ്ജ് മിഷന്റെ വിലയിരുത്തല്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






