നൗഫല്‍ പാലകാടന്‍.

റിയാദ്: കൊവിഡ് പ്രതിരോധത്തിന് രാജ്യം സുസജ്ജമാണെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ്. പുതിയ സാഹചര്യത്തെ നേരിടാനുള്ള എല്ലാ സംവിധാനവും രാജ്യത്ത് ഉണ്ടെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. വിദേശികള്‍ക്കും സ്വദേശികള്‍ക്കും ചികിത്സയും മരുന്നും ഉള്‍പ്പടെ മുഴുവന്‍ സൗകര്യങ്ങളും രാജ്യത്ത് ഒരുക്കിയിയിട്ടുണ്ടെന്നും രാജാവ് പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാജാവ്. വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങളുടെ സഹായവും സഹകരണവുമാണ് ആവശ്യം. വൈറസ് വ്യാപനത്തെ തടയുന്നതിനുള്ള പ്രതിരോധ നടപടികളില്‍ രാജ്യം കരുതല്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. വൈറസ് കൂടുതല്‍ പടരാതിരിക്കാനാണ് നിയന്ത്രണങ്ങള്‍. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലാണ് ലോകം. ഇതു തരണം ചെയ്യാനാകുമെന്നും രാജാവ് പ്രത്യാശ പ്രകടിപ്പിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






