Sauditimesonline

FALCON ASSO
കലാ സാംസ്‌കാരിക രംഗത്ത് പുതിയ ചുവട്: റിയാദ് ഫാല്‍ക്കണ്‍ അസോസിയേഷന്‍

മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ നിയന്ത്രണം

റിയാദ്: കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ ഉല്‍പ്പന്നളുടെ കയറ്റുമതിയില്‍ സൗദി കസ്റ്റംസ് നിയന്ത്രണം ഏര്‍പ്പെടുത്തി. മരുന്നുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മന്ത്രിസഭയുടെ ശുപാര്‍ശയെ തുടര്‍ന്ന് മാര്‍ച്ച് 20 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു.

വൈറസ് ബാധ കണ്ടെത്തുന്നതിനോ തടയുന്നതിനോ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍, ഉപകരണങ്ങള്‍, സംരക്ഷണ വസ്ത്രങ്ങള്‍, മെഡിക്കല്‍ ഫെയ്‌സ് മാസ്‌കുകള്‍, ശരീരം മുഴുവനും സംരക്ഷിക്കുന്ന മെഡിക്കല്‍ സ്യൂട്ടുകള്‍ എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയില്ല. മറ്റു രാജ്യങ്ങളില്‍ നിന്നു നേരത്തെ ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങള്‍ റീഎക്‌സ്‌പോര്‍ട്ട് ചെയ്യുന്നതിനും വിലക്കുണ്ട്. രാജ്യത്തെ പൗരന്മാരുടെയും പ്രവാസി സമൂഹത്തിന്റെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് സൗദി കസ്റ്റംസ് അറിയിച്ചു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top